
തിളപ്പിച്ച വെള്ളത്തിൽ സാധാരണ വെള്ളം ചേർത്ത് കുടിക്കരുത്
മഴക്കാലമാണ്, ധാരാളം പകർച്ചവ്യാധികളുടെയും കാലം കൂടിയാണിത്. കുടിക്കാൻ തയാറാക്കുന്ന വെള്ളത്തിന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധവേണം. സൂപ്പർ ക്ലോറിനേഷൻ വെള്ളപ്പൊക്ക ഭീഷണിയുള്ള സ്ഥലങ്ങളിൽ (ആദ്യ തവണയെങ്കിലും) സൂപ്പർ ക്ലോറിനേഷൻ ചെയ്യുകയായിരിക്കും ഉത്തമം. അതിനായി ബ്ലീച്ചിംഗ് പൗഡറിന്റെ അളവ് ഏറെക്കുറെ ഇരട്ടിയാക്കുക. മഴക്കാലം കഴിയുന്നതുവരെയെങ്കിലും ഇടയ്ക്കിടയ്ക്ക് (ജലസ്രോതസിൽ നിന്നു ബ്ലീച്ചിംഗ് പൗഡറിന്റെ ഗന്ധം ഇല്ലാതായാൽ ഉടനെ ) ക്ലോറിനേഷൻ ചെയ്യുന്നതാണ് ഉത്തമം. ക്ലോറിൻ ചേർത്ത വെള്ളത്തിനുണ്ടാകുന്ന അരുചി ഒരു പാത്രത്തിലെടുത്ത് അൽപനേരം തുറന്നു വെച്ചാൽ കുറയും. ക്ലോറിനേഷൻ ചെയ്ത വെളളം…