മിസ് ഇന്ത്യ മത്സരത്തിൽ ഐ​ശ്വ​ര്യ റാ​യ്ക്ക് 30 ല​ക്ഷ​ത്തി​ന്‍റെ വ​സ്ത്ര​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു… എനിക്കുണ്ടായിരുന്നത് 3,000 രൂപയുടെ സാധാരണ വസ്ത്രങ്ങൾ‌: ശ്വേത മേനോൻ

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട ന​ടി​യാ​ണ് ശ്വേ​ത മേ​നോ​ൻ. മലയാളസിനിമയിലേക്ക് എത്തും മുന്പ് മും​ബൈ ഫാ​ഷ​ൻ ലോ​ക​ത്തും സി​നി​മാ ലോ​ക​ത്തും സാ​ന്നി​ധ്യ​മ​റി​യി​ച്ച ഒ​രു കാ​ല​ഘ​ട്ടം ശ്വേ​ത​യ്ക്കു​ണ്ടാ​യി​രു​ന്നു. 1994 ലെ ​മി​സ് ഇ​ന്ത്യ തേ​ർ​ഡ് റ​ണ്ണ​ർ അ​പ്പാ​ണ് ശ്വേ​ത. ഐ​ശ്വ​ര്യ റാ​യും സു​സ്മി​ത സെ​ന്നി​നൊ​പ്പ​മാ​ണ് ശ്വേ​ത അ​ന്ന് മ​ത്സ​രി​ച്ച​ത്.  അ​ക്കാ​ല​ത്തെ ഓ​ർ​മ​ക​ൾ പ​ങ്കു​വ​യ്ക്കു​ക​യാ​ണ് ശ്വേ​ത മേ​നോ​നി​പ്പോ​ൾ.  “ചാ​രി​ത​മാ​യാ​ണ് ഞാ​ൻ മി​സ് ഇ​ന്ത്യ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. അ​ച്ഛ​ൻ റി​ട്ട​യ​ർ ചെ​യ്ത് കേ​ര​ള​ത്തി​ൽ വ​ന്നു. എ​നി​ക്ക് മ​ല​യാ​ളം തീ​രെ വ​ഴ​ങ്ങു​ന്നി​ല്ല. എ​ങ്ങ​നെ​യെ​ങ്കി​ലും ഇ​വി​ടെ നി​ന്ന്…

Read More

സര്‍വീസുകൾ ഞായറാഴ്ചയോടെ സാധാരണനിലയിലാകും: എയർ ഇന്ത്യ എക്‌സ്പ്രസ്

തൊഴില്‍ അവകാശങ്ങള്‍ നിഷേധിക്കുന്നതിനെതിരേ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ കാബിന്‍ ക്രൂ നടത്തിവന്ന സമരം പിന്‍വലിച്ചെങ്കിലും സര്‍വീസുകള്‍ സാധാരണഗതിയിലാക്കാന്‍ സാധിച്ചില്ല. വെള്ളിയാഴ്ചയും 75 എയര്‍ഇന്ത്യ എക്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി. ഞായറാഴ്ചയോടെ പ്രവര്‍ത്തനങ്ങള്‍ സാധരണഗതിയിലാക്കാന്‍ കഴിയുമെന്ന് അധികൃതരെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ എയര്‍ഇന്ത്യ എക്പ്രസ് വാക്താവ് ഇതുസംബന്ധിച്ച് പ്രതികരണം നടത്തിയിട്ടില്ല. വിമാനങ്ങള്‍ റദ്ദാക്കിയത് മൂലം യാത്രക്കാര്‍ക്ക് നഷ്ടപരിഹാരവും മറ്റുമായി കമ്പനിക്ക് 30 കോടി രൂപയോളം ബാധ്യതയുണ്ടായതായും അധികൃതര്‍ അറിയിച്ചു. കാബിന്‍ ക്രൂ അംഗങ്ങള്‍ ചൊവ്വാഴ്ച രാത്രി മുതല്‍…

Read More

റായ്ബറേലിയിലെ മത്സരം ഇൻഡ്യ മുന്നണിയുടെ സാധ്യതകൾ വർധിപ്പിക്കും’: കുഞ്ഞാലിക്കുട്ടി

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി റായ്ബറേലിയിൽ മത്സരിക്കുന്നതിൽ പ്രതികരണവുമായി മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. രണ്ട് സീറ്റിൽ മത്സരിക്കുന്നത് സാധാരണ കാര്യമാണെന്നും കഴിഞ്ഞ തവണ പ്രധാനമന്ത്രിയും രണ്ട് സീറ്റിൽ മത്സരിച്ചിരുന്നെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. റായ്ബറേലിയിലെ മത്സരം ഇൻഡ്യ മുന്നണിയുടെ സാധ്യതകൾ വർധിപ്പിക്കും. രാഹുൽ മത്സരിക്കണം എന്ന ആവശ്യം ലീഗും മുന്നോട്ട് വെച്ചു. ഇതുസംബന്ധിച്ച് കെ സി വേണുഗോപാലുമായി സംസാരിച്ചിരുന്നു. ഭൂരിപക്ഷം തികയ്ക്കില്ല എന്ന സംശയം ബിജെപിക്ക് നല്ലപോലെയുണ്ട്. മത്സരിക്കുന്ന വിവരം മറച്ചുവെച്ച് വയനാടിനെ വഞ്ചിച്ചു…

Read More