
പുരുഷന്മാര്ക്കൊപ്പം കറങ്ങിനടക്കലിലും ഡേറ്റിങ്ങിലും താത്പര്യമില്ല: നോറ ഫത്തേഹി
പുരുഷന്മാര്ക്കൊപ്പം താൻ കറങ്ങിനടക്കുകയോ ഡേറ്റ് ചെയ്യാറോ ഇല്ലെന്ന് ബോളിവുഡ് താരം നോറ ഫത്തേഹി. എന്നാല്‍ ഇതൊക്കെ തന്റെ കണ്മുന്നില് ധരാളമായി നടക്കുന്നുണ്ടെന്നും നോറ പറഞ്ഞു. ബോളിവുഡിലെ താരദമ്പതികള്ക്കെതിരേ നടത്തിയ വിമർശനത്തിനിടെയാണ് താൻ ഡേറ്റ് ചെയ്ത് നടക്കാറില്ലെന്ന് വ്യക്തമാക്കിയത്. താരത്തിന്റെ വാക്കുകൾ: പ്രശസ്തിക്കുവേണ്ടിയാണ് താരങ്ങൾ തമ്മിൽ വിവാഹം കഴിക്കുന്നത്. പണത്തിനും പ്രശസ്തിക്കും വേണ്ടി സ്വന്തം ജീവിതം ഇവർ നശിപ്പിക്കുകയാണ്. പണത്തിനും പ്രശസ്തിക്കും വേണ്ടിയുള്ള ആഗ്രഹത്തില്‍ നിന്നുമാണ് ഇതൊക്കെ വരുന്നത്. ഇങ്ങനെയുള്ള ആളുകള്‍ ജീവിതം മുഴുവന്‍ നശിപ്പിക്കും. സ്നേഹിക്കാത്ത ഒരാളെ…