
പ്രവാസി വോട്ടിന് തിരിച്ചറിയല്‍ കാര്‍ഡ്: പ്രവര്‍ത്തനം ആരംഭിച്ചതായി ഭാരതീയ പ്രവാസി ഫെഡറേഷന്‍
പ്രവാസി വോട്ടവകാശവുമായി ബന്ധപ്പെട്ട് ഭാരതീയ പ്രവാസി ഫെഡറേഷന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് അര്‍ഹര്‍ക്ക് ലഭ്യമാക്കാനുള്ള പ്രവര്‍ത്തനം ആരംഭിച്ചതായി ഭാരവാഹികള്‍ ദുബായില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അടുത്ത ലോകസഭാ തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് വോട്ടവകാശം ലഭിക്കുമെന്നാണ് കരുതുന്നത്. ഒരു കോടി പ്രവാസികള്‍ക്ക് തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കാനായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ അപേക്ഷാ ഫോറം ഭാരതീയ പ്രവാസി ഫെഡറേഷന്‍ അച്ചടിച്ച് വിതരണം ചെയ്യും. അപേക്ഷാ ഫോറം പൂരിപ്പിച്ച് അയക്കാന്‍ ഹെല്‍പ് ഡെസ്‌കുകളും ആരംഭിക്കും. ‘ഡിജിറ്റല്‍ ഇന്ത്യ’യുടെ ഭാഗമായി…