
എണ്ണയിതര ജിഡിപിയിൽ 9.1 ശതമാനത്തിന്റെ വളർച്ച നേടി അബുദാബി
കഴിഞ്ഞ വർഷം എണ്ണയിതര മൊത്ത ആഭ്യന്തര ഉൽപാദനത്തില് (ജി.ഡി.പി) അബൂദബി 9.1 ശതമാനം വളര്‍ച്ച കൈവരിച്ചതായി അബൂദബി സ്റ്റാറ്റിസ്റ്റിക്സ് കേന്ദ്രം (എസ്.സിഎ.ഡി) അറിയിച്ചു. 2022നെ അപേക്ഷിച്ച് 2023ല്‍ എണ്ണയിതര സമ്പദ് വ്യവസ്ഥയുടെ മികച്ച പ്രകടനം അബൂദബിയുടെ മൊത്ത ആഭ്യന്തര ഉൽപാദനത്തിലേക്ക് 3.1 ശതമാനം സംഭാവന നല്‍കിയെന്നും എസ്.സി.എ.ഡി പറഞ്ഞു. 2023ല്‍ 1.14 ലക്ഷം കോടി ദിര്‍ഹമായിരുന്നു അബൂദബിയുടെ ജി.ഡി.പി. ആഗോള വിപണി കനത്ത വെല്ലുവിളി നേരിടുമ്പോഴും 10 വര്‍ഷത്തിനിടെ ഏറ്റവും മികച്ച പ്രകടനമാണിത്. നിര്‍മാണ, സാമ്പത്തിക, ഇന്‍ഷുറന്‍സ്,…