
ഹൃദയത്തിൽ നിന്ന് വരാത്ത സിനിമകൾ എനിക്കിഷ്ടമല്ല, എത്ര പ്രധാനപ്പെട്ട റോൾ ആയാലും; നിത്യ മേനോൻ
അഭിനയിച്ച ഭാഷകളിൽ മികച്ച കഥാപാത്രങ്ങൾ ലഭിച്ച നടിയാണ് നിത്യ മേനോൻ. തുടക്ക കാലത്ത് മലയാള സിനിമാ രംഗത്ത് സജീവമായിരുന്നെങ്കിലും ഇപ്പോൾ വല്ലപ്പോഴുമേ നടി മലയാളത്തിൽ സാന്നിധ്യം അറിയിക്കാറുള്ളൂ. തുടരെ സിനിമകൾ ചെയ്താൽ കുറച്ച് കാലം നടി മാറി നിൽക്കാറുണ്ട്. ഈ ഇടവേളകൾ തനിക്ക് അനിവര്യമാണെന്നാണ് നിത്യ പറയാറുള്ളത്. മുൻനിര നായിക നടിമാർ കരിയറിൽ പിന്തുടരുന്ന രീതികളൊന്നും നിത്യ പിന്തുടരാറില്ല. താരമൂല്യം നോക്കി സിനിമ ചെയ്യാനോ, സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമാകാൻ ചെറിയ വേഷങ്ങൾ ചെയ്യാനോ നിത്യ മേനോൻ തയ്യാറല്ല….