
ബിഷപ്പ് ഹൗസ് സംഘർഷം; വൈദികർക്കെതിരെ 3 കേസുകൾ കൂടി, 21 പേർക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു
എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനമായ കൊച്ചിയിലെ മേജർ ആർച്ച് ബിഷപ്പ് ഹൗസിൽ കുർബാന തർക്കത്തിന്റെ പേരിൽ അതിക്രമിച്ച് കയറി സംഘർഷമുണ്ടാക്കിയതിൽ വൈദികർക്കെതിരെ 3 കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. ജാമ്യമില്ല വകുപ്പ് ചുമത്തിയാണ് വൈദികർക്കെതിരെ പുതിയ കേസുകൾ. നാശനഷ്ടങ്ങളുണ്ടാക്കിയതിന് 21 വൈദികർക്കെതിരെ കേസെടുത്തു. എസ്ഐ അടക്കമുള്ള പൊലീസുകാരെ ആക്രമിച്ചതിന് 20 വൈദികർക്കെതിരെയും കേസെടുത്തു. വഴി തടഞ്ഞ് സമരം ചെയ്തതിനും കേസുണ്ട്. ഇതോടെ ബിഷപ്പ് ഹൌസ് സംഘർഷത്തിൽ മൊത്തം നാല് കേസുകളാണ് വൈദികർക്കെതിരെ രജിസ്റ്റർ ചെയ്തത്. അതേ സമയം…