ബാലണ്‍ദ്യോര്‍ നാമനിര്‍ദേശ പട്ടിക; 2003-ന് ശേഷം ആദ്യമായി ബാലണ്‍ദ്യോറിൽ ഇടം പിടിക്കാതെ മെസ്സിയും റൊണാള്‍ഡോയും
രണ്ടു പതിറ്റാണ്ടിനിടെ ആദ്യമായി ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമില്ലാതെ ബാലണ്‍ദ്യോര്‍ നാമനിര്‍ദേശ പട്ടിക. 2003-ന് ശേഷം ഇതാദ്യമായാണ് ഇരുവരില്‍ ഒരാള്‍ പോലും ബാലണ്‍ദ്യോറിന്റെ പ്രാഥമിക പട്ടികയില്‍ ഇടംനേടാതിരിക്കുന്നത്. റൊണാള്‍ഡോയും മെസ്സിയും യൂറോപ്യന്‍ ഫുട്‌ബോള്‍ വിട്ടിട്ട് ഒരു വര്‍ഷത്തിലേറെയായി. റൊണാള്‍ഡോ സൗദി പ്രോ ലീഗ് ക്ലബ്ബ് അല്‍ നസറിനു വേണ്ടിയും മെസ്സി മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബ് ഇന്റര്‍ മയാമിക്കുവേണ്ടിയുമാണ് ഇപ്പോള്‍ കളിക്കുന്നത്. 2023-ലെ ബാലണ്‍ദ്യോര്‍ പുരസ്‌കാരം മെസ്സിക്കായിരുന്നു. താരത്തിന്റെ എട്ടാം ബാലണ്‍ദ്യോര്‍ നേട്ടമായിരുന്നു ഇത്. ഏറ്റവും കൂടുതല്‍…