
വയനാട്ടിൽ നാമനിർദേശ പത്രിക സമർപ്പിച്ച് പ്രിയങ്ക ഗാന്ധി
വയനാട് ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി പ്രിയങ്ക ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചു. മൂന്ന് സെറ്റ് പത്രികയാണ് പ്രിയങ്ക ഗാന്ധി സമർപ്പിച്ചത്. സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഭർത്താവ് റോബർട്ട് വദ്രയും മകനും പ്രിയങ്ക ഗാന്ധിക്കൊപ്പമുണ്ടായിരുന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖർഗെയും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും പ്രിയങ്ക ഗാന്ധിക്കൊപ്പം കളക്ടേറ്റിൽ എത്തിയിരുന്നു. ആവേശോജ്വലമായ റോഡ് ഷോയ്ക്ക് ശേഷമാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്. വയനാടിനെ കൈവിടില്ലെന്നും ഏത് സങ്കടത്തിലും സന്തോഷത്തിലും ഒപ്പമുണ്ടാകുമെന്നും പ്രിയങ്ക ഗാന്ധി വോട്ടർമാരെ…