
വ്യാജ വെബ്സൈറ്റുകൾ വ്യാപകം: നോൾകാർഡ് റീചാർജിലും തട്ടിപ്പ്
വെബ്സൈറ്റ് വഴി നോൾ കാർഡ് റീചാർജ് ചെയ്യുമ്പോൾ അതി ജാഗ്രത പുലർത്തണമെന്ന മുന്നറിയിപ്പുമായി അധികൃതർ. വ്യാജ വെബ്സൈറ്റിലൂടെ പണം നഷ്ടമാകുന്നവരുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ)യുടെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം ദുബൈ നിവാസിയായ മുഹമ്മദ് സൽമാന് ആർ.ടി.എയുടെ ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി നോൾ കാർഡ് റീചാർജ് ചെയ്യുന്നതിനിടെ 1,051 ദിർഹം നഷ്ടമായിരുന്നു. 30 ദിർഹത്തിന് റീചാർജ് ചെയ്യുന്നതിനിടെയാണ് വലിയ തുക അക്കൗണ്ടിൽനിന്ന് നഷ്ടമായത്. ഒറിജിനലിനെ വെല്ലുന്ന തരത്തിലാണ് വ്യാജ വെബ്സൈറ്റുകളുടെ…