
വൈദ്യശാസ്ത്ര നൊബേൽ പങ്കിട്ട് കാതലിൻ കരികോയും ഡ്ര്യൂ വൈസ്മനും
2023ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പ്രഖ്യാപിച്ചു. കാതലിൻ കരികോ, ഡ്ര്യൂ വൈസ്മൻ എന്നിവർ പുരസ്‌കാരം പങ്കിട്ടു. കോവിഡ്-19 വാക്‌സിൻ ഗവേഷണത്തിനാണ് ഇവർ പുരസ്‌കാരത്തിന് അർഹരായത്. mRNA കോവിഡ് വാക്‌സിൻ വികസിപ്പിച്ചതിനു പിന്നിലുള്ള ഗവേഷണമാണ് ഇരുവരെയും പുരസ്‌കാരത്തിന് അർഹരാക്കിയത്. ഹംഗറിയിലെ സോൽനോക്കിൽ ജനിച്ച കാതലിൻ ഷീജ്ഡ് സർവകലാശാലയിൽ പ്രൊഫസറാണ്. പെൻസിൽവാനിയ സർവകലാശാലയിലെ പെരിൽമൻ സ്‌കൂൾ ഓഫ് മെഡിസിനിൽ അഡ്ജങ്ട് പ്രൊഫസറുമാണ്. യു.എസിലെ മസാച്യുസെറ്റ്‌സ് സ്വദേശിയാണ് ഡ്ര്യൂ വൈസ്മൻ. നിലവിൽ വാക്‌സിൻ റിസർച്ചിൽ റോബർട്ട്‌സ് ഫാമിലി പ്രൊഫസറും പെൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ…