സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു; പുരസ്കാരം നോർവീജിയൻ എഴുത്തുകാരൻ ജോൺ ഫസയ്ക്ക്

2023ലെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു നോർവീജിയൻ എഴുത്തുകാരൻ ജോൺ ഫസയ്ക്കാണ് പുരസ്കാരം.ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈദ്യശാസ്ത്ര നൊബേലും ചൊവ്വാഴ്ച ഭൗതികശാസ്ത്ര നൊബേലും പ്രഖ്യാപിച്ചിരുന്നു. അതേസമയം സമാധാന നൊബേൽ വെള്ളിയാഴ്ചയും, സാമ്പത്തിക നൊബേൽ തിങ്കളാഴ്ചയുമാണ് പ്രഖ്യാപിക്കുക. പുരസ്കാര ജേതാക്കൾക്ക് ലഭിക്കുന്ന തുകയിൽ 10% വർധനവ് ഈ വർഷം നൊബേൽ ഫൗണ്ടേഷൻ വരുത്തിയിട്ടുണ്ട്. 18 കാരറ്റ് ഗോൾഡ് മെഡലും ഡിപ്ലോമ സർട്ടിഫിക്കറ്റും ഡിസംബറിൽ നടക്കുന്ന ചടങ്ങിൽ ജേതാക്കൾക്ക് ലഭിക്കും.

Read More

വൈദ്യശാസ്ത്ര നൊബേൽ പങ്കിട്ട് കാതലിൻ കരികോയും ഡ്ര്യൂ വൈസ്മനും

2023ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പ്രഖ്യാപിച്ചു. കാതലിൻ കരികോ, ഡ്ര്യൂ വൈസ്മൻ എന്നിവർ പുരസ്‌കാരം പങ്കിട്ടു. കോവിഡ്-19 വാക്‌സിൻ ഗവേഷണത്തിനാണ് ഇവർ പുരസ്‌കാരത്തിന് അർഹരായത്. mRNA കോവിഡ് വാക്‌സിൻ വികസിപ്പിച്ചതിനു പിന്നിലുള്ള ഗവേഷണമാണ് ഇരുവരെയും പുരസ്‌കാരത്തിന് അർഹരാക്കിയത്. ഹംഗറിയിലെ സോൽനോക്കിൽ ജനിച്ച കാതലിൻ ഷീജ്ഡ് സർവകലാശാലയിൽ പ്രൊഫസറാണ്. പെൻസിൽവാനിയ സർവകലാശാലയിലെ പെരിൽമൻ സ്‌കൂൾ ഓഫ് മെഡിസിനിൽ അഡ്ജങ്ട് പ്രൊഫസറുമാണ്. യു.എസിലെ മസാച്യുസെറ്റ്‌സ് സ്വദേശിയാണ് ഡ്ര്യൂ വൈസ്മൻ. നിലവിൽ വാക്‌സിൻ റിസർച്ചിൽ റോബർട്ട്‌സ് ഫാമിലി പ്രൊഫസറും പെൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ…

Read More

സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം 3 പേർക്ക്

സാമ്പത്തിക ശാസ്ത്രത്തിനുള്ള 2022 ലെ നൊബേൽ പുരസ്ക്കാരം മൂന്ന് പേർക്ക്. ബെൻ എസ്. ബെർണാൻകെ, ഡഗ്ലസ് ഡയമണ്ട്, ഫിലിപ്പ് ഡൈബ്വിഗ് എന്നിവരാണ് ഇത്തവണത്തെ നൊബേൽ പുരസ്ക്കാരം പങ്കിട്ടത്. ബാങ്കുകളുടെ സാമ്പത്തിക പ്രതിസന്ധികളെ കുറിച്ചുള്ള ഗവേഷണ പഠനത്തിനാണ് പുരസ്കാരം. ലോകമാന്ദ്യത്തിലേക്ക് നയിച്ച സാഹചര്യങ്ങളും, ബാങ്കുകളിലെ ധനപ്രതിസന്ധിയും പരിഹാരങ്ങളും അടങ്ങുന്നതാണ് ഗവേഷണപഠനം.ഫെഡറൽ റിസർവ് ബാങ്കിന്റെ മുൻ അധ്യക്ഷനാണ് ബെൻ ബെർണാകെ. ഷിക്കാഗോ സർവകലാശാലയിലെ സാമ്പത്തിക ശാസ്ത്രജ്ഞനാണ് ഡഗ്ലസ് ഡബ്ല്യു. ഡയമണ്ട്. വാഷിംഗ്ടൺ സർവകലാശാലയിലാണ് ഫിലിപ്പ് എച്ച്. ഡൈബ്വിഗ് പ്രവർത്തിക്കുന്നത്. ഒമ്പത്…

Read More

രസതന്ത്ര നൊബേൽ പുരസ്‌കാരം മൂന്നു പേർക്ക്

ഈ വർഷത്തെ രസതന്ത്ര നൊബേൽ പുരസ്‌കാരം പ്രഖ്യാപിച്ചു. കരോളിൻ ആർ.ബെർടോസി, മോർട്ടൻ മെൽഡൽ, ബാരി ഷാർപ്ലെസ് എന്നിവർക്കാണ് പുരസ്‌കാരം. ‘ക്ലിക് കെമിസ്ട്രിയിലെയും ബയോഓർത്തോഗനൽ കെമിസ്ട്രിയിലെയും’ സംഭാവനകൾക്കാണ് പുരസ്‌കാരം. ബാരി ഷാർപ്ലെസിന് രണ്ടാം തവണയാണ് നൊബേൽ പുരസ്‌കാരം ലഭിക്കുന്നത്. ബെഞ്ചമിൻ ലിസ്റ്റ് (ജർമനി), ഡേവിസ് മാക്മില്ലൻ (അമേരിക്ക) എന്നിവർക്കായിരുന്നു 2021ലെ പുരസ്‌കാരം. അസിമട്രിക് ഓർഗനോ കാറ്റലിസ്റ്റുകൾ വികസിപ്പിച്ചതിനായിരുന്നു പുരസ്‌കാരം.

Read More

വൈദ്യശാസ്ത്ര നൊബേൽ സ്വീഡിഷ് ശാസ്ത്രജ്ഞൻ സ്വാന്റെ പേബോവിന്

വൈദ്യശാസ്ത്ര നൊബേൽ സ്വീഡിഷ് ശാസ്ത്രജ്ഞൻ സ്വാന്റെ പേബോവിന്. മനുഷ്യന്റെ ജനിതക പരിണാമത്തെക്കുറിച്ചുള്ള പഠനങ്ങൾ മുൻനിർത്തിയാണ് പുരസ്‌കാരം. സ്റ്റോക്ക്ഹോമിലെ കരോലിൻക ഇൻസ്റ്റിറ്റ്യൂട്ടിൽ നൊബേൽ കമ്മിറ്റി സെക്രട്ടറി തോമസ് പെർൽമാൻ ആണ് പ്രഖ്യാപനം നടത്തിയത്. 10 മില്യൻ സ്വീഡിഷ് ക്രൗൺസ്(ഏകേദശം 7.37 കോടി രൂപ) ആണ് പുരസ്‌കാരത്തുക. ആദിമമനുഷ്യന്റെ ജനിതകഘടനയും മനുഷ്യപരിണാമവുവുമായി ബന്ധപ്പെട്ടുള്ള കണ്ടെത്തലുകൾ മുൻനിർത്തിയാണ് സ്വാന്റെയെ പുരസ്‌കാരത്തിനു പരിഗണിച്ചതെന്നാണ് അവാർഡ് കമ്മിറ്റി അറിയിച്ചത്.

Read More