2024-ലെ ഭൗതികശാസ്ത്ര നൊബേൽ പുരസ്കാരം ജോൺ ജെ.ഹോപ്ഫീൽഡിനും ജെഫ്രി ഇ.ഹിന്റണിനും

2024ലെ ഭൗതികശാസ്ത്ര നൊബേൽ പുരസ്കാരം അമേരിക്കൻ ഭൗതികശാസ്ത്രജ്ഞനായ ജോൺ ജെ.ഹോപ്ഫീൽഡും ബ്രിട്ടിഷ്–കനേഡിയൻ കംപ്യൂട്ടർ സയന്റിസ്റ്റ് ജെഫ്രി ഇ.ഹിന്റണും പങ്കിട്ടു. ആർട്ടിഫിഷ്യൽ ന്യൂറൽ നെറ്റ്‌വർക്ക് ഉപയോഗിച്ച് മെഷീൻ ലേണിങ് സാധ്യമാക്കുന്ന കണ്ടെത്തലുകൾക്കാണ് പുരസ്കാരം.യുഎസിൽ പ്രിൻസ്റ്റൻ സർവകലാശാലയിൽ ഗവേഷകനാണ് ഹോപ് ഫീൽഡ്. കാനഡയിലെ ടൊറന്റോ സർവകലാശാലയിൽ ഗവേഷകനാണ് ജെഫ്രി.

Read More

2024-ലെ വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു; മൈക്രോ ആർഎൻഎ കണ്ടുപിടിച്ച വിക്ടർ അംബ്രോസിനും ഗാരി റോവ്കിനും പുരസ്‌കാരം

2024-ലെ വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. അമേരിക്കന്‍ ശാസ്ത്രജ്ഞരായ വിക്ടർ അംബ്രോസും ഗാരി റോവ്കിനും പുരസ്‌കാരം പങ്കിട്ടു. മൈക്രോ ആർ.എൻ.എ. കണ്ടെത്തുകയും, ജീൻ പ്രവർത്തനം ശരീരത്തിൽ ക്രമപ്പെടുത്തുന്നതിന്റെ അടിസ്ഥാന പ്രക്രിയ മനസിലാക്കിയതിനുമാണ് ഇരുവർക്കും നൊബേൽ ലഭിച്ചത്.

Read More

‘കനേഡിയൻ ചെക്കോവ്’; നോബൽ ജേതാവ് ആലീസ് മൺറോ അന്തരിച്ചു

പ്രശസ്ത കനേഡിയൻ എഴുത്തുകാരിയും നോബൽ സമ്മാന ജേതാവുമായ ആലിസ് മൺറോ (92) അന്തരിച്ചു. ഡിമെൻഷ്യ ബാധിതയായിരുന്നു. ഒന്റാറിയോയിലെ കെയർ ഹോമിൽ കഴിയുകയായിരുന്നു. ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ ആലീസ് മൺറോയെ ‘കനേഡിയൻ ചെക്കോവ്’ എന്നാണ് വിശേഷിപ്പിക്കുന്നത്. കാനഡയിലെ സാധാരണക്കാരുടെ കഥകളാണ് തന്റെ രചനകളിലൂടെ ആലീസ് മൺറോ ലോകത്തിന് പരിചയപ്പെടുത്തിയത്. 2009ൽ മാൻ ബുക്കർ സമ്മാനവും 2013ൽ സാഹിത്യത്തിനുള്ള നോബേൽ സമ്മാനവും നേടി. ഡാൻസ് ഓഫ് ദി ഹാപ്പി ഷെയ്ഡ്സ് (1968), ലിവ്സ് ഓഫ് ഗേൾസ് ആൻഡ് വുമൺ (1971),…

Read More