ഹരിയാന നൂഹിലെ കലാപം; കോൺഗ്രസ് എംഎൽഎയ്ക്കെതിരെ യുഎപിഎ ചുമത്തി

ഹരിയാനയിലെ നൂഹിൽ നടന്ന അക്രമവുമായി ബന്ധപ്പെട്ട് കോൺഗ്രസ് എം.എൽ.എ മമൻ ഖാനെതിരെ ഹരിയാന പോലീസ് യുഎപിഎ പ്രകാരം കേസെടുത്തു. ഭരണകൂടവും ഹിന്ദുത്വ തീവ്രവാദികളും ചേർന്നു നടത്തിയ വംശഹത്യയാ​ണ് ആറ് പേരുടെ മരണത്തിനിടയാക്കിയതെന്നായിരുന്നു സി.എ.എസ്.ആറിന്റെ വസ്തുതാന്വേഷണ റിപ്പോർട്ട്. കഴിഞ്ഞ വർഷം ജൂലൈ 31 ന് വിശ്വഹിന്ദു പരിഷത്തും ബജ്‌റംഗ്ദളും നടത്തിയ യാത്രയെ തുടർന്ന് നുഹിലും സമീപ പ്രദേശങ്ങളിലും പൊട്ടിപ്പുറപ്പെട്ട വർഗീയ സംഘർഷങ്ങളിൽ ആറ് പേരാണ് കൊല്ലപ്പെട്ടത്. അതിനിടയിലാണ് യു.എ.പി.യി​ലെ സെക്ഷൻ 3, 10, 11 എന്നിവ പ്രകാരം കോൺഗ്രസ്…

Read More

യുഎസിൽ നാലംഗ മലയാളി കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹത

യുഎസിലെ കലിഫോർണിയയിൽ സാൻ മറ്റേയോയിൽ നാലംഗ മലയാളി കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹത. മരിച്ച ആനന്ദ് സുജിത്ത് ഹെന്റിയുടെയും ഭാര്യ ആലീസ് പ്രിയങ്കയുടെയും ശരീരത്തിൽ വെടിയേറ്റ പാടുകളുള്ളതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മൃതദേഹങ്ങൾക്കു സമീപത്തുനിന്ന് പിസ്റ്റളും കണ്ടെത്തിയിട്ടുണ്ട്. ഭാര്യയെ കൊലപ്പെടുത്തി ആനന്ദ് ആത്മഹത്യ ചെയ്തുവെന്നാണ് നിലവിലെ നിഗമനം. അതേസമയം, രണ്ടു കുട്ടികൾ മരിച്ചത് എങ്ങനെയെന്നതിൽ ദുരൂഹത തുടരുകയാണ്. ഇക്കാര്യം അന്വേഷിച്ചു വരികയാണെന്നാണ് പോലീസ് വ്യക്തമാക്കിയത്. മരണം വിഷവാതകം ശ്വസിച്ചാണെന്നായിരുന്നു പ്രാഥമിക നിഗമനം. തണുപ്പിനെ പ്രതിരോധിക്കാനായി ഉപയോഗിച്ച ഹീറ്ററിൽ…

Read More