
എഡിഎം നവീൻ ബാബുവിനെതിരേ വാക്കാൽപോലും പരാതിയില്ല; ആവർത്തിച്ച് റവന്യുവകുപ്പ്, മുഖ്യമന്ത്രിയുടെ ഓഫീസിനും വ്യക്തതയില്ല
കണ്ണൂർ എ.ഡി.എം. ആയിരുന്ന നവീൻ ബാബുവിനെതിരേ വാക്കാൽപോലും പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കി റവന്യുവകുപ്പ്. മുഖ്യമന്ത്രിയുടെ പരാതിപരിഹാര സെൽ വഴിയോ മറ്റ് ഔദ്യോഗിക മാർഗങ്ങളിലൂടെയോ പരാതി ലഭിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ പരാതിപരിഹാര സെല്ലിൽ ഓൺലൈനായി ലഭിക്കുന്ന പരാതികൾ ഉടൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറാറുണ്ട്. രണ്ടാഴ്ചയ്ക്കകം അതിൽ തീരുമാനമെടുത്ത് അപേക്ഷകനെ അറിയിക്കണമെന്നാണ് നൽകിയിട്ടുള്ള നിർദേശം. ഇത്തരത്തിൽ നവീനെതിരേ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും റവന്യുവകുപ്പ് ആവർത്തിക്കുന്നുണ്ട്. നവീൻ ബാബുവിനെതിരേ ആരെങ്കിലും വാട്സാപ്പ് വഴി വ്യക്തിപരമായി ഏതെങ്കിലും ഉന്നതോദ്യോഗസ്ഥന്റെ പക്കൽ പരാതി നൽകിയിട്ടുണ്ടോ എന്ന് മുഖ്യമന്ത്രിയുടെ…