
ഒമാനിൽ വാണിജ്യ സ്ഥാപനങ്ങളിലെ ഓഫറുകൾ പ്രഖ്യാപിക്കാൻ ഇനി മുൻകൂർ അനുമതി വേണ്ട ; പ്രഖ്യാപനവുമായി വാണിജ്യ , വ്യവസായ മന്ത്രാലയം
ഒമാനിലെ വാണിജ്യ സ്ഥാപനങ്ങൾക്ക് പ്രമോഷനുകളും ഓഫറുകളും നടത്താൻ മന്ത്രാലയത്തിന്റെ മുൻകൂർ അനുമതി ആവശ്യമില്ലെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രമോഷൻ മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു. പ്രാദേശിക കച്ചവടം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുമായി സഹകരിച്ചാണ് ഈ തീരുമാനമെടുത്തത്. വാണിജ്യ പ്രവർത്തനങ്ങൾ ഉത്തേജിപ്പിക്കാനും വിപണിയിലെ മത്സരക്ഷമത വർധിപ്പിക്കാനും ന്യായമായ വിലയിൽ ഉൽപന്നങ്ങൾ ലഭ്യമാക്കാനുമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. മുൻകൂർ അനുമതിയില്ലാതെ 30 ശതമാനംവരെ ഇളവുകളും ഡിസ്കൗണ്ടും നൽകാനേ പാടുള്ളൂ. കിഴിവുകളും പ്രമോഷനൽ ഓഫറുകളും ആഴ്ചയിൽ തുടർച്ചയായി മൂന്നു ദിവസത്തിൽ കൂടാനും…