സൗ​ദി​യി​ൽ ‘മ​ങ്കി പോ​ക്സ്’ ഇ​ല്ല; രോ​ഗ​ബാ​ധ ഇ​തു​വ​രെ ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്ന് പൊ​തു ആ​രോ​ഗ്യ അ​തോ​റി​റ്റി

സൗ​ദി അ​റേ​ബ്യ​യി​ൽ ഇ​തു​വ​രെ ‘മ​ങ്കി പോ​ക്സ് – ടൈ​പ് വ​ൺ’ വൈ​റ​സ് കേ​സു​ക​ളൊ​ന്നും ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്​ കീ​ഴി​ലു​ള്ള പൊ​തു ആ​രോ​ഗ്യ അ​തോ​റി​റ്റി (വി​ഖാ​യ) അ​റി​യി​ച്ചു. ആ​ഗോ​ള​ത​ല​ത്തി​ൽ വൈ​റ​സി​​ന്റെ വ്യാ​പ​നം വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ അ​തോ​റി​റ്റി​യു​ടെ പ്ര​സ്​​താ​വ​ന. രാ​ജ്യ​ത്തെ ആ​രോ​ഗ്യ​സം​വി​ധാ​നം ശ​ക്ത​വും ഫ​ല​പ്ര​ദ​വു​മാ​ണെ​ന്നും ഇ​ത് വി​വി​ധ ആ​രോ​ഗ്യ അ​പ​ക​ട​ങ്ങ​ളെ അ​ഭി​മു​ഖീ​ക​രി​ക്കാ​ൻ പ്രാ​പ്ത​മാ​ണെ​ന്നും അ​തോ​റി​റ്റി വ്യ​ക്ത​മാ​ക്കി. സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മാ​യി രാ​ജ്യ​ത്തു​ള്ള മു​ഴു​വ​നാ​ളു​ക​ളു​ടെ​യും ആ​രോ​ഗ്യ​വും സു​ര​ക്ഷ​യും ഉ​റ​പ്പാ​ക്കു​ന്ന ത​ര​ത്തി​ൽ ഈ ​വൈ​റ​സി​നെ​തി​രെ ശ​ക്ത​മാ​യ നി​രീ​ക്ഷ​ണ​വും പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളും കൈ​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. വൈ​റ​സി​നെ​യും അ​തി​​ന്റെ വ്യാ​പ​ന​ത്തെ​യും…

Read More