
അടിയന്തര പ്രധാന്യമുള്ള ജോലികൾ ചെയ്യുന്നവർക്ക് ഉച്ചവിശ്രമമില്ല; യുഎഇ ആഭ്യന്തര മന്ത്രാലയം
ചൂട് കൂടിവരുന്ന സാഹചര്യത്തിലാണ് യുഎഇ ആഭ്യന്തര മന്ത്രാലയം വെയിലത്ത് ജോലി ചെയ്യുന്നവർക്ക് ഉച്ചവിശ്രമം അനുവദിച്ചത്. എന്നാൽ അടിയന്തര പ്രാധാന്യമുളള ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ഉച്ചവിശ്രമം ബാധകമല്ലെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. സെപ്റ്റംബർ 15 വരെ ഉച്ചയ്ക്ക് 12 മുതൽ 3.30 വരെയാണ് ഈ നിയന്ത്രണമുള്ളത്. അപകടം ഒഴിവാക്കൽ, തകരാർ പരിഹരിക്കൽ തുടങ്ങിയ അടിയന്തര പ്രാധാന്യമുള്ള ജോലികൾക്ക് ഉച്ചവിശ്രമം വേണ്ട. വാതക ഓയിൽ പൈപ്പ് ലൈൻ സംബന്ധിച്ചുള്ള ജോലികൾ, വൈദ്യുതിയുമായി ബന്ധപ്പെട്ട ജോലി നോക്കുന്നവർ, ജല വിതരണം, മലിന ജല ലൈനുകൾ…