മഹാ കുംഭമേളയ്ക്കടുത്ത് നിർത്തിയിട്ടിരുന്ന രണ്ട് കാറുകൾക്ക് തീപിടിച്ചു ; ആളപായമില്ലെന്ന് റിപ്പോർട്ടുകൾ

ഉത്തർ പ്രദേശിലെ പ്രയാഗ് രാജിൽ നിർത്തിയിട്ടിരുന്ന രണ്ട് വാഹനങ്ങൾക്ക് തീപിടിച്ചു. മഹാകുംഭമേളക്ക് പോകുന്ന പ്രധാന റോഡിലാണ് വാഹനങ്ങൾക്ക് തീപിടിത്തമുണ്ടായത്. ശനിയാഴ്ച്ച പുലർച്ചെ 6.30ക്കാണ് സംഭവം. നിർത്തിയിട്ടിരുന്ന മാരുതി എർട്ടിഗ കാറിനും മറ്റൊരു വാഹനത്തിനുമാണ് തീപിടിച്ചത്. വാഹനങ്ങളിൽ ആളുകൾ ഇല്ലാതിരുന്നത് കൊണ്ട് ആളപായമുണ്ടായില്ല. ആറംഗ സംഘമടങ്ങുന്ന അഗ്‌നിശമന സേനയെത്തി തീ അണച്ചു. മഹാകുംഭമേളയോട് അനുബന്ധിച്ച് അവിടേക്കെത്തുന്ന നിരവധി ആളുകളുടെ വാഹനങ്ങൾ ഒരുമിച്ച് നിർത്തിയിട്ടിരിക്കുന്നതിനാൽ കഠിനമായ ചൂടുണ്ടാകുന്നു. ഈ കാരണത്താലാവാം വാഹനങ്ങൾക്ക് തീപിടിച്ചതെന്ന് അഗ്‌നിശമന സേന ഉദ്യോഗസ്ഥൻ വിശാൽ യാദവ്…

Read More

മുബാറക് ഹോസ്പിറ്റലിൽ തീപിടുത്തം ; അപകടങ്ങളില്ലെന്ന് കുവൈത്ത് ഫയർഫോഴ്സ്

മു​ബാ​റ​ക് അ​ൽ ക​ബീ​ർ ഹോ​സ്പി​റ്റ​ലി​ൽ ഉ​ണ്ടാ​യ തീ​പി​ടി​ത്തം അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ നി​യ​ന്ത്രി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ആ​ശു​പ​ത്രി​യു​ടെ മു​ക​ളി​ലെ ഇ​ല​ക്ട്രി​ക്ക​ൽ മു​റി​യി​ലാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്. ആ​ർ​ക്കും പ​രി​ക്കു​ക​ളോ അ​നി​ഷ്ട സം​ഭ​വ​ങ്ങ​ളോ ഇ​ല്ലാ​തെ തീ ​നി​യ​ന്ത്രി​ച്ച​താ​യി കു​വൈ​ത്ത് ഫ​യ​ർ​ഫോ​ഴ്സ് അ​റി​യി​ച്ചു. ആ​രോ​ഗ്യ​മ​ന്ത്രി ഡോ.​അ​ഹ​മ്മ​ദ് അ​ൽ അ​വാ​ദി​യും ആ​ക്ടി​ങ് കെ.​എ​ഫ്.​എ​ഫ് മേ​ധാ​വി മേ​ജ​ർ ജ​ന​റ​ൽ ഖാ​ലി​ദ് അ​ബ്ദു​ല്ല​യും സ്ഥ​ല​ത്തെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി. ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രും രോ​ഗി​ക​ളും സു​ര​ക്ഷി​ത​രാ​ണെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യ വ​ക്താ​വ് ഡോ. ​അ​ബ്ദു​ല്ല അ​ൽ സ​ന​ദ് വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. മെ​ഡി​ക്ക​ൽ…

Read More

ഡൽഹി മുണ്ട്കയിലെ ഫാക്ടറിയിൽ തീപിടുത്തം; ആളപായമില്ല, തീ നിയന്ത്രണ വിധേയമാക്കാൻ ശ്രമം തുടരുന്നു

ഡല്‍ഹി മുണ്ട്കയിലെ ഫാക്ടറിയില്‍ വന്‍ തീപിടിത്തം. 26 അഗ്‌നിശമനസേനാ യൂണിറ്റുകള്‍ സംഭവസ്ഥലത്തെത്തി. രാവിലെ 11:12 നാണ് അപകടം സംഭവിച്ചതായി വിവരം ലഭിച്ചത്. ഇതുവരെ അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍, തൊട്ടടുത്തുള്ള ഫാക്ടറികളിലേക്ക് തീ പടര്‍ന്നേക്കുമെന്ന് ആശങ്കയുണ്ട്. തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

Read More