
ടൂറിസത്തിൽ കുതിച്ചുചാട്ടവുമായി ഖത്തർ
മേഖലയിലെ പ്രധാന വിനോദസഞ്ചാര, സന്ദർശക കേന്ദ്രമായി ഖത്തർ മാറിയെന്ന് ഖത്തർ ടൂറിസം ചെയർമാൻ സഅദ് ബിൻ അലി അൽ ഖർജി. പുതു വർഷത്തിലെ ആദ്യ മാസത്തിൽ ഏഴു ലക്ഷത്തിലധികം സന്ദർശകരെത്തിയതായും ഒരു മാസത്തിനുള്ളിൽ ഖത്തറിലെത്തുന്ന അന്താരാഷ്ട്ര സന്ദർശകരുടെ എണ്ണത്തിലെ പുതിയ റെക്കോഡാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ജനുവരി 25ന് 42500 പേരാണ് സന്ദർശകരായി വന്നത്. അതിൽ 23,400 പേർ സൗദി അറേബ്യയിൽ നിന്നുള്ളവരാണെന്നും അൽഖർജി കൂട്ടിച്ചേർത്തു. ഏഷ്യൻ കപ്പ് ഫുട്ബാളിനുള്ള കാണികളുടെ വരവാണ് ഇതിൽ പ്രധാനമായി മാറിയത്….