
ഓണക്കാലത്ത് എല്ലാവരും ഒത്തുചേരും, ആഘോഷങ്ങളും ഉത്സവങ്ങളും അച്ഛനെന്നും ഇഷ്ടമായിരുന്നു…; അച്ഛൻ എൻ.എൻ. പിള്ളയുടെ ഓർമകളിൽ വിജയരാഘവൻ
ആഘോഷങ്ങളും ഉത്സവങ്ങളും അച്ഛനെന്നും ഇഷ്ടമായിരുന്നുവെന്നു തന്റെ പിതാവ് എൻ.എൻ. പിള്ളയെക്കുറിച്ച് നടൻ വിജയരാഘവൻ. ഓണക്കാലത്ത് കുടുംബത്തിലെ എല്ലാവരും കഴിവതും ഒത്തുചേരാറുണ്ടെന്നും വിജയരാഘവൻ പറഞ്ഞു. നാടകാചാര്യനായ എൻ.എൻ. പിള്ളയെക്കുറിച്ചുള്ള ഓർമകൾ പങ്കുവയ്ക്കുകയാണ് വിജയരാഘവൻ. “തിരുവേണം വരുമ്പോൾ വല്ലാത്തൊരു ശൂന്യതയാണ്. ഈ ഓണത്തിനുമുണ്ട്, പരിഹരിക്കാൻ കഴിയാത്ത ആ ശൂന്യത. മരിക്കുന്നതുവരെ ഒരു വാക്കിന്റെ അർത്ഥം തേടി എനിക്ക് ഡിക്ഷണറി നോക്കേണ്ടിവന്നിട്ടില്ല. ചോദിച്ചാൽ അപ്പോൾത്തന്നെ ഉത്തരം പറയും. സംശയമുണ്ടെങ്കിൽ മാത്രം ഡിക്ഷണറി പരിശോധിക്കും. വായിച്ചുകിട്ടിയതിനേക്കാൾ ജീവിതത്തിൽ നിന്നു നേടിയ അറിവാണത്. ഏഴാം…