
പാലക്കാട് പെട്ടി വിവാദത്തിലെ പരാമർശം ; എൻ എൻ കൃഷ്ണദാസിനെ പരസ്യമായി താക്കീത് ചെയ്യാൻ സിപിഐഎം സംസ്ഥാന സമിതി തീരുമാനം
പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ നീല പെട്ടി വിവാദവുമായി ബന്ധപ്പെട്ട് എൻഎൻ കൃഷ്ണദാസിനെ താക്കീത് നൽകി സിപിഐഎം. പരസ്യമായി താക്കീത് ചെയ്യാനാണ് സിപിഐഎം സംസ്ഥാന സമിതി തീരുമാനം. പാലക്കാട് പെട്ടി വിഷയത്തിൽ തെറ്റായ പരാമർശം നടത്തിയതിനാണ് നടപടിയെടുത്തത്. പാർട്ടി നിലപാടിന് വിരുദ്ധമായിരുന്നു കൃഷ്ണദാസിന്റെ നിലപാടെന്നും പ്രസ്താവന പാർട്ടിയിൽ ഭിന്നത ഉണ്ടെന്ന പ്രതീതി ഉണ്ടാക്കിയെന്നും സിപിഐഎം വിലയിരുത്തുന്നു. വയനാട് ഡിസിസി ട്രഷറുടെ ആത്മഹത്യയിൽ ഐസി ബാലകൃഷ്ണൻ എംഎൽഎ സ്ഥാനം രാജിവെക്കണമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു….