ആത്മഹത്യ ചെയ്ത എൻ എം വിജയൻ്റേത് എന്ന പേരിൽ പുറത്ത് വന്ന ആത്മഹത്യ കുറിപ്പ് ; സംശയം പ്രകടിപ്പിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

വയനാട് ഡിസിസി ട്രഷറർ എൻഎം വിജയൻ്റെ പുറത്തുവന്ന ആത്മഹത്യ കുറിപ്പിൽ പ്രതികരണവുമായി കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പുറത്തുവന്നത് ആത്മഹത്യ കുറിപ്പാണോ എന്ന് സംശയമുണ്ടെന്ന് ചെന്നിത്തല പറഞ്ഞു. സിപിഐഎം രാഷ്ട്രീയം കളിക്കുകയാണ്. ഐസി ബാലകൃഷ്ണൻ സത്യസന്ധനായ നേതാവാണ്. കോൺഗ്രസിനെ കരിവാരി തേക്കാനുള്ള സിപിഐഎം ശ്രമമാണ് നടക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. കെപിസിസിക്ക് കത്ത് ആർക്കുവേണമെങ്കിലും അയക്കാം. കെപിസിസി അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിച്ചുവെന്നും ചെന്നിത്തല പറഞ്ഞു. നവീൻ ബാബുവിന്റെ ആത്മഹത്യയിൽ നീതി കിട്ടില്ല എന്നുള്ളത് കൊണ്ടാണ് കുടുംബം…

Read More

ഐസി ബാലകൃഷ്ണൻ എംഎൽഎയ്ക്കും വയനാട് ഡിസിസി പ്രസിഡൻ്റ് എൻ.ഡി അപ്പച്ചനും കുരുക്ക് ; ആത്മഹത്യ ചെയ്ത എൻ.എം വിജയൻ്റെ ആത്മഹത്യ കുറിപ്പ് പുറത്ത്

ഡിസിസി ട്രഷററർ എൻ.എം വിജയന്റെ ആത്മഹത്യാക്കുറിപ്പിൽ ഐ.സി ബാലകൃഷ്ണൻ എംഎൽഎയെക്കുറിച്ച് പരാമർശം. ഐ.സി ബാലകൃഷ്ണൻ നിയമനത്തിന്റെ പേരിൽ കോഴ വാങ്ങി എന്നാണ് ആത്മഹത്യാക്കുറിപ്പിൽ പരാമർശിക്കുന്നത്. വലിയ ബാധ്യതകൾ ഉണ്ടായിട്ടും തന്നെ ആരും തിരിഞ്ഞു നോക്കിയില്ലെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. ഏഴ് പേജിലധികമുള്ള ആത്മഹത്യകുറിപ്പാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. ജീവിതകാലം മുഴുവൻ കോൺ​ഗ്രസിന് വേണ്ടി ജീവിച്ച നേതാവാണ് എൻ.എം വിജയനെന്നും ഐ.സി ബാലകൃഷ്ണൻ എംഎൽഎ സ്ഥാനം രാജിവെക്കണമെന്നും വയനാട് സിപിഐഎം ജില്ലാ സെക്രട്ടറി കെ.റഫീഖ് ആവശ്യപ്പെട്ടു. കോടികളുടെ അഴിമതിയാണ് കെപിസിസിയുടെ ഒത്താശയോടെ…

Read More

വയനാട് ഡിസിസി ട്രഷറർ എൻഎം വിജയൻ്റെ മരണം ; വിജിലൻസ് അന്വേഷിക്കും , ഐസി ബാലകൃഷ്ണൻ എംഎൽഎയ്ക്ക് എതിരായ ആരോപണവും അന്വേഷിക്കും

വയനാട് ഡിസിസി ട്രഷറർ എൻഎം വിജയൻ്റെയും മകൻ്റേയും മരണത്തിന് പിന്നാലെ ഉയർന്ന സാമ്പത്തിക ഇടപാട് ആരോപണത്തിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്. അർബൻ ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട് ഐസി ബാലകൃഷ്ണൻ എംഎൽഎയ്ക്കെതിരെ ഉയർന്ന ആരോപണവും അന്വേഷിക്കും. ബാങ്ക് നിയമനത്തിന് എൻ എം വിജയൻ വഴി നിരവധിപേരിൽ നിന്ന് പണം വാങ്ങിയെന്നും ഇതിന് ഐ സി ബാലകൃഷ്ണന് പങ്കുണ്ടെന്നും ആണ് ആരോപണം. നിലവിൽ ഡിസിസി ട്രഷറർ എൻ എം വിജയനും മകനും ആത്മഹത്യ സംഭവത്തിൽ ബത്തേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം…

Read More

വിഷം കഴിച്ചതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന വയനാട് ഡിസിസി ട്രഷറർ എൻ.എം വിജയനും മരിച്ചു

വിഷം കഴിച്ച നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച വയനാട് ഡിസിസി ട്രഷറർ എൻ എം വിജയനും മരിച്ചു. മകൻ ജിജേഷ് മരിച്ച് മണിക്കൂറുകൾക്കകമാണ് വിജയനും മരണത്തിന് കീഴടങ്ങിയത്. ഇരുവരെയും അത്യാസന്ന നിലയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരുന്നു. ചൊവ്വാഴ്ചയാണ് എൻ എം വിജയനെയും മകനെയും വിഷം കഴിച്ച നിലയിൽ വീടിനുള്ളിൽ കണ്ടെത്തിയത്. വയനാട്ടിലെ കോൺഗ്രസ് നേതാക്കളിൽ പ്രമുഖനായിരുന്ന വിജയൻ നീണ്ടകാലം സുൽത്താൻ ബത്തേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റായിരുന്നു. മകൻ ജിജേഷ് ഏറെക്കാലമായി ശാരീരിക പ്രയാസം മൂലം കിടപ്പിലായിരുന്നു. 

Read More