ഡിസിസി ട്രഷറർ എൻ.എം വിജയൻ്റെ ആത്മഹത്യ ; ഐ.സി ബാലകൃഷ്ണൻ എം.എൽ.എയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

ഡിസിസി ട്രഷററായിരുന്ന എൻ എം വിജയൻറെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ഐസി ബാലകൃഷ്ണൻ എംഎൽഎയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. ചോദ്യം ചെയ്യൽ നടപടികൾ പൂർത്തിയായ സാഹചര്യത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തുക. ആത്മഹത്യ പ്രേരണ കുറ്റമാണ് ഐസി ബാലകൃഷ്ണനെതിരെ ചുമത്തിയിരിക്കുന്നത്. ഇന്നലെ കേണിച്ചിറയിലെ എംഎൽഎയുടെ വീട്ടിൽ പൊലീസിന്റെ പരിശോധന നടന്നിരുന്നു. കൽപ്പറ്റ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ച സാഹചര്യത്തിൽ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കുകയാകും ഉണ്ടാവുക. നേരത്തെ ഡിസിസി പ്രസിഡണ്ട് എൻഡി അപ്പച്ചൻ , മുൻ കോൺഗ്രസ് നേതാവ് കെ…

Read More

ഡിസിസി ട്രഷറർ എൻഎം വിജയന്റെ മരണം; ആത്മഹത്യ പ്രേരണ കുറ്റം: രണ്ട് കോൺഗ്രസ് പ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി

വയനാട് ഡിസിസി ട്രഷറർ എൻഎം വിജയന്റെ മരണത്തിൽ രണ്ട് കോൺഗ്രസ് പ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഡിസിസി പ്രസിഡന്റ് എൻഡി അപ്പച്ചൻ, മുൻ കോൺ​ഗ്രസ് നേതാവ് കെകെ ​ഗോപിനാഥൻ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ്. ചോദ്യം ചെയ്യൽ പൂർത്തിയായതോടെയാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇരുവർക്കും മുൻകൂർ ജാമ്യം അനുവദിച്ചിട്ടുള്ളതിനാൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കി വിട്ടയക്കും. കേസിലെ ഒന്നാം പ്രതിയായ ഐസി ബാലകൃഷ്ണൻ എംഎൽഎ‌യ്ക്ക് നിയമസഭ സമ്മേളിക്കുന്നതിനാൽ ഇളവുനൽകിയിരുന്നു. 23, 24, 25 തീയതികളിൽ…

Read More

എൻഎം വിജയൻ്റെ ആത്മഹത്യ; കെപിസിസി പ്രസിഡൻ്റ് കെ സുധാകരനെ ചോദ്യം ചെയ്യും

വയനാട് ഡിസിസി ട്രഷറർ എൻഎം വിജയൻ്റെ ആത്മഹത്യയിൽ കെപിസിസി പ്രസിഡൻ്റ് കെ സുധാകരനെ ചോദ്യം ചെയ്യും. എൻഎം വിജയൻ സുധാകരന് കത്തെഴുതിയതെന്നത് കണക്കിലെടുത്താണ് ചോദ്യം ചെയ്യുക. അതേസമയം, എന്ന് ചോദ്യം ചെയ്യുമെന്നതിനെ കുറിച്ച് വൈകാതെ തീരുമാനമെടുക്കും. ആരോപണ വിധേയനായ കോൺ​ഗ്രസ് നേതാവ് കെകെ ഗോപിനാഥന്റെ വസതിയിൽ ഇന്നലെ അന്വേഷണസംഘം തെരച്ചിൽ നടത്തിയിരുന്നു. തുടർന്ന് അന്വേഷണത്തെ സഹായിക്കുന്ന ചില രേഖകൾ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. അതേസമയം, ഔദ്യോഗികമായി അന്വേഷണ സംഘം രൂപീകരിച്ചിട്ടില്ല. ഇതും ഉടനെ ഉണ്ടാകുമെന്നാണ് സൂചന. കഴിഞ്ഞ…

Read More

ഡിസിസി ട്രഷറർ എൻഎം വിജയൻ്റെ മരണം: ആത്മഹത്യാ പ്രേരണ കേസിൽ 3 കോൺഗ്രസ് നേതാക്കൾക്ക് മുൻകൂർ ജാമ്യം

വയനാട്ടിലെ ഡിസിസി ട്രഷററായിരുന്ന എൻഎം വിജയൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ എംഎൽഎ ഐസി ബാലകൃഷ്ണൻ അടക്കം മൂന്ന് കോൺഗ്രസ് നേതാക്കൾക്ക് മുൻകൂർ ജാമ്യം. ഡിസിസി പ്രസിഡൻ്റ് എൻഡി അപ്പച്ചൻ, മറ്റൊരു കോൺഗ്രസ് നേതാവ് കെകെ ഗോപിനാഥ് എന്നിവർക്കാണ് മുൻകൂർ ജാമ്യം ലഭിച്ചത്. കേസിലെ സാക്ഷികളെ സ്വാധീനിക്കരുത്, തെളിവുകൾ നശിപ്പിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ ചോദ്യം ചെയ്യലിന് ഹാജരാകണം തുടങ്ങിയ സാധാരണ ഉപാധികളോടെയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. 

Read More

എൻഎം വിജയന്റെ ആത്മഹത്യ; കോൺഗ്രസ് നേതാക്കളുടെ ജാമ്യാപേക്ഷ ശനിയാഴ്‌‌ച പരിഗണിക്കും

എൻ എം വിജയന്റെ ആത്മഹത്യയിലെടുത്ത കേസിൽ കോൺഗ്രസ്‌ നേതാക്കളുടെ ജാമ്യപേക്ഷയിൽ വിധി ശനിയാഴ്‌ച. സുൽത്താൻബത്തേരി എംഎൽഎ ഐ സി ബാലകൃഷ്‌ണൻ, ഡിസിസി പ്രസിഡന്റ് എൻഡി അപ്പച്ചൻ, മുൻ കോൺഗ്രസ് നേതാവ് കെ കെ ഗോപിനാഥൻ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. കൽപറ്റ സെഷൻസ് കോടതിയാണ് വിധി പറയുക. കേസില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പങ്ക് വ്യക്തമാണെന്നും ആത്മഹത്യാക്കുറിപ്പ് പ്രധാന തെളിവാണെന്നുമായിരുന്നു പ്രോസിക്യൂഷന്‍ വാദം. ആത്മഹത്യാക്കുറിപ്പുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തണമെന്നും ചില വരികള്‍ വെട്ടിയ നിലയിലാണെന്നും പ്രതിഭാഗവും…

Read More

എൻ.എം.വിജയന്റെ കുടുംബത്തിന്റെ ബാധ്യത കെപിസിസി ഏറ്റെടുക്കാൻ തയാറായില്ലെങ്കിൽ പാർട്ടി ഏറ്റെടുക്കു: എം.വി ഗോവിന്ദൻ

ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറർ എൻ.എം.വിജയന്റെ കുടുംബത്തിന്റെ ബാധ്യത കെപിസിസി ഏറ്റെടുക്കാൻ തയാറായില്ലെങ്കിൽ പാർട്ടി ഏറ്റെടുക്കുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഐ.സി.ബാലകൃഷ്ണൻ എംഎൽഎ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു ബത്തേരിയിൽ നടത്തിയ പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിജയന്റെ കുടുംബത്തിനല്ല, കെപിസിസി പ്രസിഡന്റ് കെ.സുധാകരനാണ് അന്തവും കുന്തവും ഇല്ലാത്തതെന്നും ഗോവിന്ദൻ പറഞ്ഞു. വിജയന്റെ കുടുംബത്തെ സന്ദർശിച്ച ശേഷമാണു പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്യാൻ ഗോവിന്ദനെത്തിയത്. ‘‘എൻ.എം.വിജയൻ ജീവിച്ചിടത്തോളം കാലം കോൺഗ്രസിനുവേണ്ടി പ്രവർത്തിച്ചു. കൊലപാതകത്തിനു പിന്നിൽ കോൺഗ്രസിന്റെ ജില്ലാ, സംസ്ഥാന…

Read More

വയനാട് ഡി സി സി ട്രഷററർ എൻഎം വിജയന്റെ മരണം; പ്രതികളുടെ അറസ്റ്റ് തടഞ്ഞ് കോടതി: 15 വരെ അറസ്റ്റ് ചെയ്യരുതെന്ന് വാക്കാൽ നിർദേശം നൽകി

വയനാട് ഡി സി സി ട്രഷററർ എൻ എം വിജയനും മകൻ ജിജേഷും ജീവനൊടുക്കിയ സംഭവത്തിൽ പ്രതികളുടെ അറസ്റ്റ് തടഞ്ഞ് കോടതി. ഈ മാസം പതിനഞ്ച് വരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്ന് പ്രിൻസിപ്പൽ സെഷൻസ് കോടതി വാക്കാൽ നിർദേശം നൽകി. പ്രതികളുടെമ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് പതിനഞ്ച് വരെ അറസ്റ്റ് ചെയ്യരുതെന്ന് നിർദേശിച്ചത്. കേസ് ഡയറി അടുത്ത ബുധനാഴ്ച ഹാജരാക്കാനും കോടതി പൊലീസിന് നിർദേശം നൽകി. പതിനഞ്ചാം തീയതിയായിരിക്കും വിശദമായ വാദം കേൾക്കൽ. കേസിലെ ഒന്നാം പ്രതിയും…

Read More

വയനാട് ഡിസിസി ട്രഷറർ എൻഎം വിജയൻ്റെ മരണം ; പ്രതി ചേർക്കപ്പെട്ട കോൺഗ്രസ് നേതാക്കൾ ജില്ലവിട്ടതായി സൂചന , ഫോണുകൾ സ്വിച്ച് ഓഫ്

വയനാട് ഡിസിസി ട്രഷറർ എൻഎം വിജയൻ്റെ മരണത്തിൽ പ്രതിചേർക്കപ്പെട്ട കോൺഗ്രസ് നേതാക്കൾ വയനാട്ടിലില്ല. ഐസി ബാലകൃഷ്ണൻ എംഎൽഎയും ഡിസിസി പ്രസിഡൻറ് എൻഡി അപ്പച്ചനും കെ കെ ഗോപിനാഥും വയനാട് ജില്ലയിൽ ഇല്ലെന്നാണ് വിവരം. നേതാക്കളുടെ മൊബൈൽ ഫോണുകളും സ്വിച്ച് ഓഫ് ചെയ്ത് നിലയിലാണ്. എൻഡി അപ്പച്ചൻ ഇന്നലെ തിരുവനന്തപുരത്തെ പാർട്ടി പരിപാടിയിൽ പങ്കെടുത്തിരുന്നു. ഐസി ബാലകൃഷ്ണൻ തിരുവനന്തപുരത്താണെന്ന് എംഎൽഎയുടെ ഓഫീസ് പറയുന്നു. മൂവർക്കുമെതിരെ ആത്മഹത്യാ പ്രേരണ കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

Read More

വയനാട് ഡിസിസി ട്രഷറർ എൻ.എം വിജയൻ്റെ മരണം ; പ്രതിഷേധം ശക്തമാക്കാൻ എൽഡിഎഫ്

വയനാട് ഡിസിസി ട്രഷററുടെ ആത്മഹത്യയിൽ പ്രതിഷേധം ശക്തമാക്കി മുന്നോട്ട് പോകാൻ എൽഡിഎഫ്. സാമ്പത്തിക ഇടപാട് ആരോപണം ഉയ‍ർന്ന ഐ സി ബാലകൃഷ്ണൻ രാജിവെക്കും വരെ സമരം തുടരുമെന്നാണ് പ്രഖ്യാപനം. ഇന്നലെ രാത്രി ബത്തേരി ടൗണില്‍ എല്‍ഡിഎഫ് നൈറ്റ് മാർച്ച് നടത്തിയാണ് പ്രതിഷേധിച്ചത്. അതേസമയം, ഡിസിസി ട്രഷറർ എൻ എം വിജയൻ്റെയും മകന്റെയും ആത്മഹത്യയിൽ അസ്വഭാവിക മരണത്തിന് എടുത്ത കേസിൽ ആത്മഹത്യാ പ്രേരണ കുറ്റം കൂടി ചുമത്തും. ആത്മഹത്യ കുറിപ്പിനോടൊപ്പം കുടുംബം പുറത്തുവിട്ട കത്തിൽ പരാമർശിക്കുന്നവർക്കെതിരെയാണ് ആത്മഹത്യാപ്രേരണ കുറ്റം…

Read More

വയനാട് ഡിസിസി ട്രഷറർ എൻ.എം വിജയൻ്റെ മരണം ; മൊബൈൽ ഫോൺ ഫൊറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും

വയനാട് ഡി സി സി ട്രഷററായിരിക്കെ ജീവനൊടുക്കിയ എൻ എം വിജയന്റെ മൊബൈൽ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും. എന്തെങ്കിലും രേഖകൾ മൊബൈൽ ഫോണിൽ സൂക്ഷിച്ചിരുന്നോ എന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും. കയ്യക്ഷരം പരിശോധിക്കാൻ ഉള്ള നടപടികൾ പുരോഗമിക്കുകയാണ്. കയ്യക്ഷരം വിജയന്റേത് തന്നെയാണോ എന്നറിയാൻ ഔദ്യോഗിക രേഖകൾ പരിശോധിക്കും. അതിനായി ബാങ്കുകളെ ഉൾപ്പെടെ പൊലീസ് സമീപിച്ചിട്ടുണ്ട്. ഈ രേഖകൾ ഫോറൻസിക് പരിശോധന നടത്തുന്നതിനായി കോടതിയിൽ അപേക്ഷകൾ നൽകും. എൻ എം വിജയന് സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നാണ് മൂത്ത മകൻ…

Read More