ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തി വെച്ചത് ക്രിമിനൽ കുറ്റം ; മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്ന് എൻ.കെ പ്രേമചന്ദ്രൻ എം.പി

ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തിവെച്ച സംസ്ഥാന സർക്കാരിനെ ഒന്നാം പ്രതിയാക്കി പ്രോസിക്യൂട്ട് ചെയ്യണമെന്ന് എൻകെ പ്രേമചന്ദ്രൻ എംപി. ഗുരുതര പരാമർശങ്ങൾ ഉണ്ടായിരുന്നിട്ടും നാലര വർഷം റിപ്പോർട്ട് പൂഴ്ത്തി വച്ചത് ഗുരുതര ക്രിമിനൽ കുറ്റമാണ്. കുറ്റാരോപിതരായ പ്രമുഖരെ സംരക്ഷിക്കാനാണ് റിപ്പോർട്ട് പൂർത്തിവെച്ചത്. ക്രിമിനൽ കുറ്റത്തിന് നേതൃത്വം കൊടുത്ത സർക്കാരിനെയും മുഖ്യമന്ത്രിയെയും പ്രോസിക്യൂട്ട് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ മന്ത്രി സ്ഥാനം രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ സർക്കാർ വേട്ടക്കാർക്ക് ഒപ്പമാണ്. പവർഗ്രൂപ്പിൻ്റെ പേരും…

Read More

‘പ്രേമചന്ദ്രൻ എംപിയെ ചായകുടിക്കാൻ വിളിക്കാൻ എനിക്കും തോന്നിയിട്ടുണ്ട്, പ്രധാനമന്ത്രി ക്ഷണിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ’; ജോയ് മാത്യു

പ്രധാനമന്ത്രിയുടെ ചായസൽക്കാരത്തിൽ എൻ.കെ പ്രേമചന്ദ്രൻ എം.പി പങ്കെടുത്തതിനെ ഇടതുപക്ഷ അനുകൂലികൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി വിമർശിക്കുകയാണ്. ഇതിനെതിരെ രംഗത്തെത്തിയിരിക്കുയാണ് നടനും സംവിധായകനുമായ ജോയ് മാത്യു. കാര്യങ്ങൾ പഠിച്ച് മാത്രം ഇജ്ജ്വലമായി സഭയിൽ അവതരിപ്പിക്കുന്ന മികച്ച പാർലിമെന്റേറിയൻ എന്ന് ഭരണപക്ഷം പോലും സമ്മതിക്കുന്ന പ്രേമചന്ദ്രൻ എം പി യെ ചായകുടിക്കാൻ വിളിക്കാൻ തനിക്ക് തന്നെ പലപ്പോഴും തോന്നിയിട്ടുണ്ട്. അപ്പോൾപ്പിന്നെ നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രി പ്രേമചന്ദ്രനെ ചായ കുടിക്കാൻ ക്ഷണിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂവെന്ന് ജോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ചു. കുറിപ്പിന്റെ പൂർണരൂപം…

Read More