
ഹിന്ദു പത്രം നുണ പ്രചരിപ്പിക്കുന്നുവെന്ന് വിശ്വസിക്കുന്നില്ല, പത്രം കള്ളം പറയുന്നുവെങ്കിൽ കേസ് കെടുക്കട്ടെ; ആർ.എസ്.പി. നേതാക്കൾ
മുഖ്യന്ത്രിയുടെ അഭിമുഖത്തിൽ പ്രതികരണവുമായി ആർ.എസ്.പി. നേതാക്കളായ ഷിബു ബേബി ജോണും എൻ.കെ. പ്രേമചന്ദ്രൻ എം.പിയും. ഹിന്ദു പത്രം നുണക്കഥയാണ് പ്രചരിപ്പിക്കുന്നത് എന്ന് വിശ്വസിക്കുന്നില്ലെന്ന് ഷിബു ബേബി ജോൺ പറഞ്ഞു. ഇങ്ങനെ ഒരു പി.ആർ ഏജൻസി ഉണ്ടോ ആരാണ് പി.ആർ ഏജൻസിക്ക് പണം നൽകുന്നത് ജമാ അത്തെ ഇസ്ലാമിക്കും എസ്.ഡി.പി.ഐക്കും അമാനുഷിക പരിഗണന നൽകുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. ‘അൻവറിന്റെ ആരോപണങ്ങൾ ഗൗരവമുള്ളതാണ്. ലൈഫ് കേസ് വന്നതിന് പിന്നാലെ സി.ബി.ഐക്ക് സർക്കാർ അനുമതി നിഷേധിച്ചു. ഇതിന് പിന്നാലെയാണ് സംസ്ഥാനത്ത്…