നിയമസഭാ മാർച്ചിനെത്തിയ അരിതാ ബാബുവിന്റെ സ്വർണം മോഷണം പോയി

നിയമസഭാ മാർച്ചിന് എത്തിയ യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷ അരിതാ ബാബുവിന്റെ സ്വർണം മോഷണം പോയി. പ്രതിഷേധത്തിനിടെ ജലപീരങ്കിയേറ്റ അരിതയെ സിടി സ്‌കാൻ ചെയ്യാൻ ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഈ സമയത്ത് ഊരിയ കമ്മലും മാലയും ആണ് കാണാതായത്. സഹപ്രവർത്തകയുടെ ബാഗിൽ ആയിരുന്നു ഒന്നരപവനോളം സ്വർണം സൂക്ഷിച്ചത്. സ്വർണം നഷ്ടമായതിൽ കന്റോൻന്മെന്റ് പൊലീസിൽ പരാതി നൽകി.

Read More

പിഎസ്സി അംഗത്വം കിട്ടാൻ കൈക്കൂലി; പാർട്ടി കോടതി വേണ്ടെന്ന് പ്രതിപക്ഷം, സുതാര്യമായ സ്ഥാപനമാണ് പിഎസ്സിയെന്ന് മുഖ്യമന്ത്രി

പിഎസ്‌സി അംഗത്വം കിട്ടാൻ ലക്ഷങ്ങൾ കൈക്കൂലി നൽകിയെന്ന ആരോപണം സഭയിൽ സബ്മിഷനായി ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഗൗരവമേറിയ ആരോപണമാണിതെന്നും മന്ത്രി റിയാസിൻറെ പേര് പറഞ്ഞാണ് യുവ നേതാവ് പണം കൈപ്പറ്റിയതെന്നാണ് പുറത്തു വരുന്ന വിവരമെന്നും അദ്ദേഹം ആരോപിച്ചു. പോലീസ് കേസ് എടുത്തു അന്വേഷിക്കണം. ഇത്തരം പണം വാങ്ങുന്ന ആളുകൾ പാർട്ടിയിൽ ഉണ്ട് എന്നത് ഗൗരവകരമാണെന്നും സതീശൻ പറഞ്ഞു. ‘പിഎസ്‌സി അംഗത്വം ലേലത്തിൽ വെക്കുന്നു. ഇത് ആദ്യ സംഭവം അല്ല. കണ്ണൂരിലെ പോലെ കോഴിക്കോടും കോക്കസ്…

Read More

ടി.പി വധക്കേസിലെ 4 പേർക്ക് ശിക്ഷായിളവ് നൽകാൻ നീക്കം; പ്രതിപക്ഷം നടുത്തളത്തിൽ

ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് ശിക്ഷായിളവ് നൽകാൻ നടന്ന നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയുടെ നടുത്തളത്തിലിറങ്ങി. കേസിൽ ശിക്ഷ അനുഭവിക്കുന്ന നാല് പേർക്ക് ശിക്ഷായിളവ് നൽകാനാണ് നീക്കം നടന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. പ്രതിപ്പട്ടികയിലുള്ള, മുൻ ബ്രാഞ്ച് സെക്രട്ടറി മനോജിൻറെ ശിക്ഷായിളവിനും ശുപാർശ ഉണ്ടായെന്നാണ് വി.ഡി സതീശൻ നിയമസഭയിൽ ആരോപിച്ചത്. വിവാദത്തിന് ശേഷവും ഇളവിനുള്ള പൊലീസ് നീക്കും ഉണ്ടായിയെന്നും, മനോജിന് ശിക്ഷായിളവ് നൽകുന്നതിൻറെ ഭാഗമായി പൊലീസ് ഇന്നലെ കെ.കെ രമയുടെ അഭിപ്രായം തേടിയെന്നും സതീശൻ പറഞ്ഞു. എന്നാൽ പ്രതിപക്ഷം…

Read More

നിയമസഭ കയ്യാങ്കളിക്കിടെ ഇടത് വനിതാ എംഎൽഎമാരെ ആക്രമിച്ചതിൽ പ്രത്യേക എഫ്ഐആർ റജിസ്റ്റർ ചെയ്യും

കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെ നിയമസഭയിൽ നടന്ന കയ്യാങ്കളിക്കിടെ ഇടതു വനിതാ എംഎൽഎമാരെ ആക്രമിച്ച സംഭവത്തിൽ പൊലീസ് പ്രത്യേക എഫ്ഐആർ റജിസ്റ്റർ ചെയ്യും. സർക്കാർ അഭിഭാഷകൻ ഇക്കാര്യം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയെ അറിയിച്ചു. നിയമസഭ കയ്യാങ്കളി കേസുമായി ബന്ധപ്പെട്ട് മ്യൂസിയം പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി തുടരന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. കേസിൽ പുതിയ തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. പുതിയ തെളിവുകൾ ലഭിക്കാത്ത സാഹചര്യത്തിൽ പഴയ കുറ്റപത്രം പ്രകാരം അനുസരിച്ചായിരിക്കും വിചാരണ. നിയമസഭാ…

Read More

ആലുവയിൽ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം; പ്രതിപക്ഷം കൊണ്ട് വന്ന അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചു

ആലുവയിൽ അതിഥി തൊഴിലാളികളുടെ മകളെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച സംഭവത്തിൽ പ്രതിപക്ഷം കൊണ്ട് വന്ന അടിയന്തിര പ്രമേയത്തിന് സഭയിൽ അവതരണാനുമതി നിഷേധിച്ചു. പൊലീസിനെ പ്രതിപക്ഷം കുറ്റപ്പെടുത്തിയപ്പോൾ ഒറ്റപ്പെട്ട സംഭവങ്ങൾ പർവതീകരിക്കാനുള്ള ശ്രമമാണെന്ന് മുഖ്യമന്ത്രി വിമർശിച്ചു. ആലുവ എംഎൽഎ അൻവർ സാദത്താണ് സംഭവത്തിൽ അടിയന്തിര പ്രമേയത്തിന് അവതരണാനുമതി തേടിയത്. മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകിയ ശേഷം പൊലീസിനെ വിമർശിച്ച പ്രതിപക്ഷ നേതാവ്, ഇത്രയധികം കുറ്റകൃത്യങ്ങൾ വർധിച്ച കാലം മുൻപുണ്ടായിട്ടില്ലെന്ന് കുറ്റപ്പെടുത്തി. കേരളത്തെ ഞെട്ടിക്കുന്ന ഒറ്റപ്പെട്ട സംഭവം പതിവായെന്ന്…

Read More

അടിയന്തര പ്രമേയമെല്ലാം അനുവദിക്കാനാകില്ലെന്ന് മുഖ്യമന്ത്രി; സഭ നടക്കില്ലെന്ന് പ്രതിപക്ഷ നേതാവ്

സ്പീക്കർ വിളിച്ച കക്ഷി നേതാക്കളുടെ യോഗത്തിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ രൂക്ഷമായ വാക് പോര്. എല്ലാ വിഷയത്തിലും അടിയന്തിര പ്രമേയ നോട്ടീസ് അനുവദിക്കാൻ ആകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അടിയന്തര പ്രമേയ നോട്ടീസ് അനുവദിച്ചില്ലെങ്കിൽ സഭ നടക്കില്ല എന്ന് വി ഡി സതീശൻ നിലപാട് എടുത്തു. പ്രതിപക്ഷ നേതാവ് വൈകാരികമായും പ്രകോപനപരവുമായി സംസാരിക്കുന്നത് എന്തിനെന്ന ചോദ്യത്തിന് ആരാണ് ബാലൻസ് തെറ്റി സംസാരിക്കുന്നത് എന്ന് വി ഡി സതീശൻ തിരിച്ചടിച്ചു. ജൂനിയർ എംഎൽഎ മാത്യു കുഴൽ നാടൻ സംസാരിച്ചപ്പോൾ…

Read More

‘വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത് സിബിഐ വരാതിരിക്കാൻ’: പരിഹസിച്ച് വി.ഡി സതീശൻ

 ലൈഫ് മിഷൻ കോഴക്കേസിൽ കേന്ദ്ര ഏജൻസി അന്വേഷണം ആവശ്യപ്പെട്ട് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റിനും സിബിഐയ്ക്കും മുഖ്യമന്ത്രി അയച്ച കത്ത് സഭയിൽ വായിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സിബിഐയും ഇഡിയും കൊള്ളരുതാത്തവർ എങ്കിൽ എന്തിന് മുഖ്യമന്ത്രി കത്തയച്ചു എന്ന് ചോദിച്ച സതീശൻ ‘എന്നിട്ട് ഞങ്ങളെ പഠിപ്പിക്കാൻ വരരുത്’ എന്നും പരിഹസിച്ചു. രാജ്യത്തിനകത്തും പുറത്തും വ്യാപിച്ചുകിടക്കുന്ന കേസ് എങ്ങനെ വിജിലൻസ് അന്വേഷിക്കും. സിബിഐ വരാതിരിക്കാൻ ആണ് മനപ്പൂർവ്വം വിജിലൻസിനെ കൊണ്ടുവന്ന് അന്വേഷിപ്പിക്കുന്നതെന്നും സതീശൻ ആരോപിച്ചു.  മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിക്ക്…

Read More

പഴയ വിജയനെങ്കിൽ പണ്ടേ മറുപടി പറഞ്ഞേനെയെന്ന് മുഖ്യമന്ത്രി; ഒരു വിജയനേയും പേടിയില്ലെന്ന് സതീശൻ

മുഖ്യമന്ത്രിയുടെ സുരക്ഷയെച്ചൊല്ലി നിയമസഭയിൽ പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നേർക്കുനേർ വാഗ്വാദത്തിൽ ഏർപ്പെട്ടു. രാഹുൽ ഗാന്ധിയ്ക്കുള്ള സുരക്ഷയേ തനിക്കുള്ളൂവെന്ന് മുഖ്യമന്ത്രി ന്യായീകരിച്ചു. പഴയ പിണറായിയെയും പുതിയ പിണറായിയെയും തങ്ങൾക്ക് പേടിയില്ലെന്ന് സതീശൻ തിരിച്ചടിച്ചു. ‘മുഖ്യമന്ത്രി വീട്ടിൽത്തന്നെ ഇരിക്കേണ്ടിവരും. വീട്ടിൽനിന്ന് പുറത്തിറങ്ങാൻ പറ്റില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. പഴയ വിജയനാണെങ്കിൽ പണ്ടേ ഞാൻ അതിന് മറുപടി പറഞ്ഞിട്ടുണ്ടാകും. അത് അല്ലല്ലോ. സുധാകരനോട് ചോദിച്ചാൽ മതി’, എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ. മുഖ്യമന്ത്രിക്ക് അതേഭാഷയിൽ വി.ഡി. സതീശനും മറുപടി…

Read More