
നിതീഷ് കുമാർ ഇന്ത്യ മുന്നണി ബന്ധം ഉപേക്ഷിക്കുന്നതിനെ കുറിച്ച് തങ്ങൾക്ക് വിവരം ലഭിച്ചിട്ടില്ല; കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഇൻഡ്യ സഖ്യം വിടുന്നതിനെ കുറിച്ച് തങ്ങൾക്ക് വിവരം ലഭിച്ചിട്ടില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ജെ.ഡി.യു സഖ്യം വിടുന്നതിനെ കുറിച്ച് ഇതുവരെ വിവരം ലഭിച്ചിട്ടില്ല. പ്രതിപക്ഷ സഖ്യത്തിലെ ശക്തമായ സാന്നിധ്യമാണ് ജെ.ഡി.യു എന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ മോദിയെ പരാജയപ്പെടുത്തുകയാണ് സഖ്യത്തിന്റെ ലക്ഷ്യമെന്നും ഖാർഗെ കൂട്ടിച്ചേർത്തു. ജനതാദൾ യുണൈറ്റഡിന് കത്തയക്കുകയും നേതാക്കളുമായി ഫോണിലൂടെ സംസാരിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതുവരെ സഖ്യം വിടുന്നത് സംബന്ധിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. നാളെ ഡൽഹിയിലേക്ക് പോകും….