
‘തിരഞ്ഞെടുപ്പ് ബോണ്ട് നല്ല ലക്ഷ്യം’; പണമില്ലാതെ ഒരു പാർട്ടിക്കും പ്രവർത്തിക്കാൻ സാധിക്കില്ലെന്ന് നിധിൻ ഗഡ്കരി
രാജ്യത്ത് പണമില്ലാതെ ഒരു രാഷ്ട്രീയ പാർട്ടിയുടെ പ്രവർത്തനങ്ങളും നടത്താൻ സാധിക്കില്ലെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്കരി. സുപ്രീംകോടതി അടുത്തിടെ റദ്ദാക്കിയ തിരഞ്ഞെടുപ്പ് ബോണ്ട് 2017ൽ കേന്ദ്ര സർക്കാർ നല്ല ഉദ്ദേശ്യത്തോടുകൂടി കൊണ്ടുവന്നതാണെന്നും അദ്ദേഹം പറഞ്ഞു. സുപ്രീംകോടതി ഈ വിഷയത്തിൽ കൂടുതൽ നിർദ്ദേശങ്ങൾ നൽകുകയാണെങ്കിൽ രാജ്യത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളും ഒരുമിച്ചിരുന്ന് ചർച്ച നടത്തണമെന്നും നിധിൻ ഗഡ്കരി പറഞ്ഞു. കഴിഞ്ഞ ദിവസം ഗാന്ധിനഗറിൽ നടന്ന ഒരു വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.’അരുൺ ജെയ്റ്റ്ലി കേന്ദ്ര ധനമന്ത്രിയായിരുന്ന…