
‘നമ്മളെ ഉപയോഗിക്കാനും മോശമായി പെരുമാറാനും അനുവദിക്കരുത്’: നിത്യാ മേനോൻ
തെന്നിന്ത്യൻ താരറാണിയാണ് നിത്യാ മേനോൻ. മലയാളത്തിലൂടെ വെള്ളിത്തിരയിലെത്തിയെങ്കിലും അന്യഭാഷാ ചിത്രങ്ങളാണ് നിത്യയ്ക്ക് വൻ അവസരങ്ങൾ കൊടുത്തത്. കഥാപാത്രങ്ങൾ തെരഞ്ഞെടുക്കുന്നതിൽ നടി എന്നും ശ്രദ്ധാലുവാണ്. സിനിമയ്ക്കപ്പുറം തൻറെ വ്യക്തി ജീവിതത്തിൽ വളരെയധികം സ്വകാര്യത കാത്ത് സൂക്ഷിക്കുന്ന നടിയുമാണ് നിത്യ മേനോൻ. കരിയറിനെയും ജീവിതത്തെയും കുറിച്ച് സംസാരിക്കുകയാണു താരം. താരത്തിൻറെ വാക്കുൾ: ‘അഭിനയിച്ച എല്ലാ കഥാപാത്രങ്ങളിലും എൻറെയൊരു അംശമുണ്ട്. കൺമണിയിലെ താര എന്ന കഥാപാത്രം എന്നെപ്പോലെയാണ്. വിഷമം വരുമ്പോൾ കരയുന്നത് പതിവാണ്. കരയുന്നത് എൻറെ ശക്തിയാണ്. കരയാൻ കഴിയാത്തതിൽ പുരുഷൻമാരോട്…