
മകളെ കണ്‍ട്രോള്‍ ചെയ്യാന്‍ കഴിഞ്ഞില്ല: നിത്യാദാസ്
നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ ഇടംപിടിച്ച താരമാണ് നിത്യാദാസ്. അടുത്തിടെ മകളെക്കുറിച്ചു പറഞ്ഞത് സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. ഒരു ദിവസം മകളോട് ഞാന്‍ ആകാശദൂത് സിനിമ കാണാന്‍ ആവശ്യപ്പെട്ടു. മലയാള സിനിമയായതുകൊണ്ട് കാണാന്‍ താത്പര്യമില്ലെന്നാണ് അവള്‍ മറുപടിയായി പറഞ്ഞത്. ഇവരെ എങ്ങനെ എങ്കിലും ഈ സിനിമ കാണിക്കാന്‍ വേണ്ടി ഞാന്‍ നിര്‍ബന്ധിച്ചുകൊണ്ടേയിരുന്നു. നല്ല സിനിമയാണ് ഇഷ്ടപ്പെടും ഞാന്‍ ഈ സിനിമ കണ്ട് ഒരുപാട് കരഞ്ഞതാണ് എന്നൊക്കെ പറഞ്ഞപ്പോള്‍ കാണാമെന്ന് മകള്‍ സമ്മതിച്ചു. അങ്ങനെ സിനിമ വച്ചു….