കോഴിക്കോട് എൻഐടിയിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

കോഴിക്കോട് എൻഐടിയിൽ വീണ്ടും വിദ്യാർഥി ആത്മഹത്യ. മുംബൈ സ്വദേശി യോഗേശ്വർ നാഥ് ആണ് മരിച്ചത്. രാവിലെ ആറരയോടെ ഹോസ്റ്റലിന്റെ ഏഴാം നിലയിൽനിന്നും താഴേക്ക് ചാടുകയായിരുന്നു. ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൂന്നാം വർഷ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥിയാണ് യോഗേശ്വർ നാഥ്. ബിടെക് പരീക്ഷകൾ ഇന്നലെയാണ് അവസാനിച്ചത്. ആത്മഹത്യക്ക് മുൻപ് വീട്ടിലേക്ക് മെസേജ് അയച്ചതായി എൻഐടി അധികൃതർ പറഞ്ഞു. എൻഐടിയിൽ മുൻപും വിദ്യാർഥികൾ ആത്മഹത്യ ചെയ്തിട്ടുണ്ട്.

Read More

12 മണിക്ക് മുമ്പ് ഹോസ്റ്റലിലെത്തണം; വിദ്യാർത്ഥികൾക്ക് രാത്രി നിയന്ത്രണം ഏർപ്പെടുത്തി എൻഐടി

 കോഴിക്കോട് എൻ.ഐ.ടി ക്യാമ്പസിൽ വിദ്യാർത്ഥികൾക്ക് രാത്രി നിയന്ത്രണം ഏർപ്പെടുത്തി അധികൃതർ. വിദ്യാർത്ഥികൾ രാത്രി 12 മണിക്ക് മുമ്പാകെ ഹോസ്റ്റലിൽ തിരികെ പ്രവേശിക്കണമെന്ന് ഡീൻ പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു. രാത്രി 11 മണി വരെ മാത്രമായിരിക്കും ക്യാൻന്റീൻ പ്രവർത്തികയെന്നും അറിയിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾ രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് കാൻറീൻ നേരത്തെ അടയ്ക്കുന്നത് എന്നാണ് വിശദീകരണം. ആരോഗ്യം മോശമാകുന്നത് വിദ്യാർഥികളുടെ പഠനത്തെയും ബാധിക്കുമെന്ന് എൻ.ഐ.ടി ഡീൻ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. ഒപ്പം അർദ്ധരാത്രി പുറത്തുപോകുന്നത് വിദ്യാർഥികളുടെ…

Read More

കോഴിക്കോട് എൻഐടിയിൽ അധ്യാപകനുനേരെ ആക്രമണം; പ്രതി പിടിയിൽ

കോഴിക്കോട് എൻഐടി ക്യാമ്പസിൽ അധ്യാപകനുനേരെ ആക്രമണം. കത്തികൊണ്ട് കുത്തുകയായിരുന്നു. ഉച്ചയോടെയാണ് ആക്രമണം ഉണ്ടായത്. എൻഐടിയിലെ സിവിൽ എൻജിനീയറിങ് പ്രൊഫസർ ജയചന്ദ്രനാണ് കുത്തേറ്റത്. തമിഴ്‌നാട് സേലം സ്വദേശി വിനോദാണ് അധ്യാപകനെ ആക്രമിച്ചത്. സംഭവത്തിനുശേഷം പ്രതിയായ വിനോദ് കുമാറിനെ കുന്നമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തു. കുത്തിയ വിനോദ് കുമാർ എൻഐടിയിലെ വിദ്യാർത്ഥിയല്ലെന്നും കൂടുതൽ വിവരങ്ങൾ അന്വേഷിച്ചുവരുകയാണെന്നും പൊലീസ് വ്യക്തമാക്കി. എൻഐടി ക്യാമ്പസിലെ ലൈബ്രറിക്ക് സമീപത്ത് വെച്ചാണ് അധ്യാപകനെ ആക്രമിച്ചത്. പരിക്കേറ്റ അധ്യാപകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, പിടിയിലായ പ്രതി പരസ്പര വിരുദ്ധമായ…

Read More

ഗോഡ്സെയെ മഹത്വവൽക്കരിച്ചുള്ള അധ്യാപികയുടെ ഫേസ്ബുക്ക് കമന്റ് പരിശോധിക്കുന്നതിനായി കമ്മിറ്റിയെ നിയോഗിച്ചു

ഗോഡ്സെയെ മഹത്വവൽക്കരിച്ചുള്ള കോഴിക്കോട് എൻഐടി അധ്യാപികയുടെ ഫേസ്ബുക്ക് കമന്റ് പരിശോധിക്കുന്നതിനായി എൻഐടി കമ്മിറ്റിയെ നിയോഗിച്ചു. കമ്മിറ്റിയുടെ അന്വേഷണത്തിനുശേഷം അധ്യാപിക ഷൈജ ആണ്ടവനെതിരെ ഉചിതമായ നടപടി കൈക്കൊള്ളുമെന്നാണ് എൻഐടി അറിയിച്ചിരിക്കുന്നത്. കൂടാതെ ഗാന്ധിയുടെ തത്വങ്ങൾക്കെതിരായ പരാമർശങ്ങളെ പിന്തുണക്കില്ലെന്നും എൻഐടി വ്യക്തമാക്കി. ഗാന്ധിജി കൊല്ലപ്പെട്ട ജനുവരി 30ന് അഭിഭാഷകനായ കൃഷ്ണ രാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന് കീഴിലാണ് എന്‍.ഐ.ടി പ്രൊഫസര്‍ ഷൈജ ആണ്ടവന്‍ വിവാദത്തിനിടയാക്കിയ കമന്റിട്ടത്. ‘പ്രൗഡ് ഓഫ് ഗോഡ്‌സെ ഫോര്‍ സേവിംഗ് ഇന്ത്യ’ എന്നായിരുന്നു അവരുടെ കമന്റ്. ‘ഹിന്ദു മഹാസഭാ…

Read More

ഗോഡ്‌സെയെ പ്രകീർത്തിച്ച് എൻഐടി അധ്യാപികയുടെ പ്രസ്താവന; അപമാനകരമെന്ന് മന്ത്രി

നാഥുറാം വിനായക് ഗോഡ്‌സയെ പ്രകീർത്തിച്ച കോഴിക്കോട് എൻഐടി പ്രഫസർക്കെതിരെ ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. കോഴിക്കോട് എൻഐടിയിലെ മെക്കാനിക്കൽ എഞ്ചിനിയറിങ് വിഭാഗം പ്രഫസർ ഷൈജ ആണ്ടവൻറെ ഫേസ്ബുക്ക് കമൻറ് അപമാനകരമാണെന്നും ഗോഡ്‌സെയെ മഹത്വവത്കരിച്ച അധ്യാപികയുടെ അഭിപ്രായം നന്ദികേടാണെന്നും മന്ത്രി പ്രതികരിച്ചു. വിദ്യാർത്ഥികളിലേക്ക് ശരിയായ ചരിത്രബോധം നൽകേണ്ടവരാണ് അധ്യാപകർ. അവർ ഇങ്ങിനെ പ്രവർത്തിച്ചത് തെറ്റായ സന്ദേശം നൽകുമെന്നും ആർ ബിന്ദു പറഞ്ഞു. അതേസമയം ഗോഡ്‌സയെ പ്രകീർത്തിച്ച് ഫേസ്ബുക്കിൽ കമൻറിട്ട രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനങ്ങളിലൊന്നായ കോഴിക്കോട് എൻഐടിയിലെ അധ്യാപിക…

Read More

കോഴിക്കോട് എൻ.ഐ.ടിയിൽ നിയന്ത്രണം; പരീക്ഷകൾ മാറ്റി, 23 വരെ ഓൺലൈൻ ക്ലാസുകൾ

നിപ വൈറസ് സാഹചര്യവും കോഴിക്കോട് ജില്ല അധികാരികളുടെ നിർദേശങ്ങളും പരിഗണിച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ഉടനടി നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് എൻ.ഐ.ടി.സി രജിസ്ട്രാർ അറിയിച്ചു. സെപ്റ്റംബർ 18 മുതൽ 23 വരെ എല്ലാ ക്ലാസുകളും ഓൺലൈൻ മോഡിലൂടെ നടക്കും. ഹാജർ ആവശ്യകതകൾ പതിവുപോലെ തുടരും. ഡീനും എച്ച്.ഒ.ഡിയുമായി കൂടിയാലോചിച്ച് ടൈം ടേബിൾ പുനഃക്രമീകരിക്കും. യു.ജി, പി.ജി ഉന്നത ക്ലാസുകളിലെ ഷെഡ്യൂൾ ചെയ്ത പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ സമയക്രമം പിന്നീട് പ്രഖ്യാപിക്കും.  കണ്ടെയ്ൻമെന്റ് സോണുകളിൽ താമസിക്കുന്ന വിദ്യാർത്ഥികൾ, ജീവനക്കാർ എന്നിവരും പ്രഖ്യാപിത…

Read More