ഇലക്ട്രിക് വാഹനങ്ങൾക്ക് വിലകുറയും; മൊബൈല്‍ ഫോണുകള്‍ക്ക് വില കുറയും: ഏതൊക്കെ സാധനങ്ങൾക്ക് വില കുറയും?, അറിയാം

മൂന്നാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബഡ്ജറ്റ് കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച് തുടങ്ങിയതോടെ എല്ലാവരുടെയും കണ്ണുകൾ ഒന്നിലേക്ക് മാത്രമായിരുന്നു. ഏതൊക്കെ സാധനങ്ങൾക്ക് വില കുറയും വില കൂടുമെന്ന്. നിരവധി ഉൽപ്പന്നങ്ങളുടെ കസ്റ്റംസ് തീരുവ മാറ്റങ്ങൾ ധനമന്ത്രി പ്രഖ്യാപിക്കുമെന്ന പ്രതീക്ഷ ആദ്യമേ ഉണ്ടായിരുന്നു. 2024 ലെ ബജറ്റ് പ്രസംഗത്തിൽ, മൊബൈൽ ഫോണുകൾ, ചാർജറുകൾ, ചില ക്യാൻസർ മരുന്നുകൾ എന്നിവയുൾപ്പെടെയുള്ള ചില ഇനങ്ങളുടെ കസ്റ്റംസ് നിരക്ക് കുറയ്ക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ആറ് മാസത്തിനുള്ളിൽ കസ്റ്റംസ് ഡ്യൂട്ടി ഘടന സമഗ്രമായി…

Read More