
‘വികസനം എന്നത് സർക്കാരിന്റെ വിജയമന്ത്രം’; പാർലമെന്റിൽ ബഡ്ജറ്റ് നിർമ്മല സീതാരാമൻ
രണ്ടാം മോദി സർക്കാരിന്റെ അവസാന ബജറ്റ് പാർലമെന്റിൽ നിർമ്മല സീതാരാമൻ. ബജറ്റുമായി രാഷ്ട്രപതിയെ സന്ദർശിച്ച ശേഷമാണ് നിർമല പാർലമെന്റിലെത്തിയത്. ഇന്ത്യൻ സമ്പദ് രംഗം കഴിഞ്ഞ പത്ത് വർഷത്തിനിടെ ഗുണപരമായ മാറ്റങ്ങൾക്ക് സാക്ഷിയായെന്ന് ബജറ്റ് അവതരണത്തിന് തുടക്കം കുറിച്ച് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. നിരവധി വെല്ലുവിളികളെ അതിജീവിക്കാനായി. ഇന്ത്യയിലെ ജനങ്ങൾ പ്രതീക്ഷയോടെ ഭാവിയെ ഉറ്റുനോക്കുന്നു. എല്ലാവർക്കും ഒപ്പം, എല്ലാവർക്കും വികസനം എന്നത് സർക്കാരിന്റെ വിജയമന്ത്രമായിരിക്കുന്നുവെന്നും ധനമന്ത്രി ആമുഖമായി പറഞ്ഞു. മികച്ച ജനപിന്തുണയോടെ ഈ സർക്കാരിന്റെ വികസന പദ്ധതികൾ…