
ഇന്ത്യ മുസ്ലീംങ്ങള്‍ക്ക് ജീവിക്കാന്‍ പ്രയാസമുള്ള രാജ്യമാണെങ്കില്‍ ജനസംഖ്യ കൂടുന്നതെങ്ങനെ: നിര്‍മല
ഇന്ത്യ മുസ്ലീംങ്ങള്‍ക്ക് ജീവിക്കാന്‍ പ്രയാസമുള്ള രാജ്യമാണെങ്കില്‍ പിന്നെ എങ്ങനെയാണ് ഇന്ത്യയിലെ മുസ്ലീം ജനസംഖ്യ കൂടുന്നതെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം രാജ്യത്തെ മുസ്ലീം ജനസംഖ്യ വര്‍ധിക്കുക മാത്രമാണ് ചെയ്തതെന്നും അമേരിക്കയിലെ വാഷിങ്ടണ്‍ ഡി.സിയിലെ പീറ്റേഴ്‌സണ്‍ ഇന്റര്‍നാഷണല്‍ ഇക്കണോമിക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന സംവാദത്തിനിടെ നിര്‍മലാ സീതാരാമന്‍ പറഞ്ഞു. പാര്‍ലമെന്റില്‍ പ്രതിപക്ഷ അംഗങ്ങള്‍ക്കെതിരേയുള്ള നടപടിയും മുസ്ലീംങ്ങള്‍ക്കെതിരേയുള്ള അതിക്രമവും സംബന്ധിച്ച പാശ്ചാത്യ മാധ്യമ റിപ്പോര്‍ട്ടുകള്‍ രാജ്യത്തെ മൂലധന നിക്ഷപത്തെ ബാധിച്ചിട്ടുണ്ടോയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ഇന്ത്യയില്‍ മുസ്ലീംങ്ങള്‍…