പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കുന്നു; മമത രാജി വയ്ക്കണമെന്ന്: നിർഭയയുടെ അമ്മ

ആർജി കാർ മെഡിക്കൽ കോളജിലെ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് നിർഭയയുടെ അമ്മ. ബംഗാളിലുണ്ടായ അക്രമസംഭവങ്ങൾ കൈകാര്യം ചെയ്യുന്നതിൽ മമതാ ബാനർജി പരാജയപ്പെട്ടെന്നും അവർ കുറ്റപ്പെടുത്തി. ‘‘ കുറ്റക്കാർക്കെതിരെ നടപടിയെടുക്കേണ്ടതിന് പകരം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് മമത ബാനർജി ശ്രമിക്കുന്നത്.  അവർ ഒരു സ്ത്രീയാണ്. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരിക്കെ കുറ്റക്കാർക്കെതിരെ അവർ കടുത്ത നടപടികൾ സ്വീകരിക്കണം. സാഹചര്യങ്ങൾ നിയന്ത്രിക്കുന്നതിൽ മമത പരാജയപ്പെട്ടു. അവർ രാജി വയ്ക്കണം.’’ നിർഭയയുടെ അമ്മ…

Read More

കൊൽക്കത്തയിലെ ഡോക്ടർക്ക് നീതി കിട്ടണം: പ്രതികരിച്ച് നിർഭയയുടെ അമ്മ 

രാജ്യത്ത് ഡോക്ടർമാർ പോലും സുരക്ഷിതരല്ലെന്നും കൊൽക്കത്തയിലെ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കൊലയാളികളെ പിടികൂടുന്നതിൽ നിയമ സംവിധാനങ്ങൾക്ക് ഗുരുതര വീഴ്ച പറ്റിയെന്നും ദില്ലി നിർഭയയുടെ അമ്മ ആശ ദേവി പ്രതികരിച്ചു. നിർഭയയ്ക്ക് ശേഷം ശക്തമായ നിയമങ്ങൾ നിലവിൽ വന്നിട്ടും രാജ്യത്ത് സ്ത്രീകൾ സുരക്ഷിതരല്ല. കൊൽക്കത്തയിലെ വനിതാ ഡോക്ടർക്ക് നീതി കിട്ടണം. ബംഗാളിൽ എല്ലാം വകുപ്പുകളും മമത ബാനർജിയുടെ കയ്യിൽ ഉണ്ടായിട്ടും ഒരു പെൺകുട്ടിയുടെ ജീവൻ പോലും രക്ഷിക്കാൻ ആയില്ലെന്നും ആശ ദേവി അഭിപ്രായപ്പെട്ടു.    ആർജി കർ…

Read More