
“അച്ഛനൊരു വാഴ വെച്ചു”ഓണത്തിന് തിയേറ്ററുകളിൽ എത്തും
നിരഞ്ജ് രാജു,എ വി അനൂപ്, ആത്മീയ,ശാന്തി കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സാന്ദീപ് സംവിധാനം ചെയ്യുന്ന ” അച്ഛനൊരു വാഴ വെച്ചു” ഓണത്തിന് ഇ ഫോർ എന്റർടൈൻമെന്റ് പ്രദർശനത്തിനെത്തിക്കുന്നു. മുകേഷ്,ജോണി ആന്റണി,ധ്യാൻ ശ്രീനിവാസൻ,അപ്പാനി ശരത്,ഭഗത് മാനുവൽ,സോഹൻ സീനു ലാൽ,ഫുക്രു,അശ്വിൻ മാത്യു, ലെന,മീര നായർ,ദീപ ജോസഫ്, കുളപ്പുള്ളി ലീല, തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. ജനപ്രിയ ചിത്രങ്ങളുടെ ജനകീയ ബ്രാൻഡായഎ.വി.എപ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ എ വി അനൂപ് നിർമ്മിക്കുന്ന ഇരുപത്തിയഞ്ചാമത്തെ സിനിമയാണ് “അച്ഛനൊരു വാഴ വെച്ചു”.സാന്ദീപ് ആദ്യമായി സംവിധാനം…