
സമ്പർക്ക പട്ടികയിൽ ആളുകളുടെ എണ്ണം കൂടുമെന്ന് വീണാ ജോർജ്; പടക്കം പൊട്ടിച്ച് വവ്വാലിനെ ഓടിക്കരുത് എ.കെ ശശീന്ദ്രൻ
നിപ്പ സമ്പർക്ക പട്ടികയിൽ ആളുകളുടെ എണ്ണം കൂടാൻ സാധ്യതയെന്ന് മന്ത്രി വീണാ ജോർജ്. ഒരാൾക്കുകൂടി നിപ്പ സ്ഥിരീകരിച്ചുവെന്നും കലക്ടറേറ്റിൽ സർവകക്ഷി അവലോകനയോഗത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കവെ മന്ത്രി പറഞ്ഞു. കോർപറേഷൻ പരിധിയിലെ ചെറുവണ്ണൂർ സ്വദേശിയായ 39 വയസ്സുകാരനാണു രോഗബാധിതൻ. ആദ്യം മരിച്ച വ്യക്തി നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയപ്പോൾ അവിടെ ഇദ്ദേഹം ഉണ്ടായിരുന്നു. മറ്റൊരു രോഗിക്ക് കൂട്ടിരിപ്പുകാരനായി എത്തിയതാണ്. നേരിയ ലക്ഷണങ്ങൾ കണ്ടപ്പോൾ ചികിത്സയ്ക്കായി സമീപിക്കുകയായിരുന്നെന്നും വീണ പറഞ്ഞു. ഓഗസ്റ്റ് 30ന് മരിച്ച കള്ളാട് സ്വദേശിയിൽനിന്ന് കുറെ പേർക്ക് രോഗം…