ഓഗസ്റ്റ് 29 നും 30 നും പുലർച്ചെ ഇഖ്റ ആശുപത്രിയിൽ എത്തിയവർക്ക് ജാഗ്രതാനിർദേശം

നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കോഴിക്കോട് ഇഖ്‌റ ആശുപത്രിയിൽ ബന്ധപ്പെട്ട ദിവസങ്ങളിൽ ഉണ്ടായിരുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമുള്ള ജാഗ്രതാനിർദേശം പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്. തീയതിയും സ്ഥലവും സമയവും അടക്കം ഉൾക്കൊള്ളിച്ച പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. പ്രസ്തുത തീയതിയിലും സമയത്തും ഉണ്ടായിരുന്ന രോഗികളും കൂട്ടിരിപ്പുകാരും ആരോഗ്യവകുപ്പിന്റെ നിപ കൺട്രോൾ റൂമുമായി ബന്ധപ്പെടണമെന്നാണ് നിർദേശം. (ഫോൺ നമ്പർ: 0495-2383100, 2383101). 29-08-2023 വെളുപ്പിന് 2 മണി മുതൽ 4 മണി വരെ കാഷ്വാലിറ്റി എമർജൻസി പ്രയോറിറ്റി – 1-ലും 29.08.2023 വെളുപ്പിന് 2 മണി…

Read More

നിപ്പ വൈറസ്; മാർഗനിർദേശങ്ങൾ പുറത്തിറക്കി കർണാടക

കോഴിക്കോട്ട് വീണ്ടും നിപ്പ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ, മാർഗനിർദേശങ്ങൾ പുറത്തിറക്കി അയൽ സംസ്ഥാനമായ കർണാടക. അതിർത്തി ജില്ലകളിൽ നിരീക്ഷണം ശക്തമാക്കി. കേരളവുമായി അതിർത്തി പങ്കിടുന്ന കുടക്, ദക്ഷിണ കന്നഡ, ചാമരാജനഗര, മൈസൂർ ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കേരളത്തിലെ നിപ്പ ബാധിത പ്രദേശങ്ങളിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും നിർദേശമുണ്ട്. എന്നാൽ, കേരളത്തിൽനിന്ന് വരുന്നവർക്കു നിലവിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ല. അതേസമയം, കേരളത്തിൽനിന്ന് എത്തുന്ന യാത്രക്കാരുടെ താപനില പരിശോധിക്കും. രോഗലക്ഷണങ്ങളുണ്ടെങ്കിൽ സാംപിളുകൾ പരിശോധനയ്ക്ക് അയയ്ക്കും.  കർണാടകയിലെ സർക്കാർ മെഡിക്കൽ കോളജുകൾ,…

Read More

നിപ ബാധിത മേഖലകൾ കേന്ദ്രസംഘം ഇന്ന് സന്ദർശിക്കും; സമ്പർക്ക പട്ടികയിലുള്ളവരുടെ എണ്ണം 950

കോഴിക്കോട്ടെ നിപ ബാധിത മേഖലകൾ കേന്ദ്രസംഘം ഇന്ന് സന്ദർശിക്കും. സമ്പർക്ക പട്ടികയിലുള്ളവരുടെ എണ്ണം 950 ആയി. അതേസമയം, ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും നാളെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നിപയുടെ പശ്ചാത്തലത്തിൽ  നേതൃത്വത്തിൽ ഇന്ന് മന്ത്രിമാരുടെ ഉന്നതതലയോഗം ചേരും. രാവിലെ പത്തിന് നടക്കുന്ന യോഗത്തിൽ വീണാ ജോർജ്, മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർ കോവിൽ, എ.കെ ശശീന്ദ്രൻ എന്നിവർ സ്ഥിതിഗതികൾ വിലയിരുത്തും. ജില്ലയിലെ എംപിമാർ, എംഎൽഎമാർ എന്നിവരും പങ്കെടുക്കും. 11 മണിക്ക് പ്രശ്‌ന ബാധിത പഞ്ചായത്തുകളിലെ പ്രതിനിധികളുമായി മന്ത്രി…

Read More

ആരോഗ്യപ്രവർത്തകന്റെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു; പരിശോധനയ്ക്ക് അയച്ച 11 സാംപിളുകൾ നെഗറ്റീവ്

13ന് രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകന്റെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. സ്വകാര്യ ആശുപത്രിയിലെ 24 കാരനായ നഴ്സിന്റെ റൂട്ട്മാപ്പാണിത്. നിലവിൽ നിപ്പ സ്ഥിരീകരിച്ച് 3 പേരാണ് ചികിത്സയിലുള്ളത്. അതേസമയം  പരിശോധനയ്ക്ക് അയച്ച 11 സാംപിളുകൾക്ക് നിപ്പ ബാധയില്ലെന്ന് സ്ഥിരീകരിച്ചതായി മന്ത്രി വീണാ ജോർജ് പറഞ്ഞു. നിപ്പ രോഗബാധിതരുടെ സമ്പർക്കപട്ടികയിൽ 950 പേർ ഉൾപ്പെട്ടു. രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകന്റെ സമ്പർക്കപട്ടികയിൽ ഉള്ളവരടക്കമാണ് ഇത്. ഇന്ന് സാംപിളുകൾ ആയച്ച 30 പേരിൽ രണ്ടുപേർക്ക് രോഗലക്ഷണമുണ്ട്. ഇവർ ആരോഗ്യപ്രവർത്തകരാണ്. 15 എണ്ണം ഹൈ…

Read More

നിപ്പ ജാഗ്രത; മോണൊ ക്ലോണൽ ആന്റി ബോഡി സംസ്ഥാനത്ത് എത്തി

നിപ്പക്കായുള്ള മോണോക്ലോൺ ആന്റിബോഡി സംസ്ഥാനത്ത് എത്തിയതായി ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു. മുപ്പതിന് മരണപ്പെട്ട വ്യക്തിയുടെ സമ്പർക്കത്തിലുള്ള എല്ലാവരുടെയും പരിശോധന ഉറപ്പാക്കുമെന്ന് വീണാ ജോർജ്ജ് പറഞ്ഞു. നിപ പൊസിറ്റീവ് റിപ്പോർട്ട് ചെയ്ത ആശുപത്രികളിൽ പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു. നിപ പരിശോധനയ്ക്ക് കൂടുതൽ സംവിധാനങ്ങൾ കൊണ്ടുവരും. രാജീവ് ഗാന്ധി ബയോടെക്‌നോളജി സജ്ജീകരിച്ച മൊബൈൽ വൈറോളജി ലാബ് നേരെ കോഴിക്കോട്ടേക്ക് പോകും. BSL ലെവൽ 2 ലാബുകളാണ് കോഴിക്കോട്ടേക്ക് എത്തിക്കുന്നത്. നിപയുമായി ബന്ധപ്പെട്ട് കേന്ദ്ര…

Read More

നിപ്പ; വയനാട്ടിലും നിയന്ത്രണം ഏർപ്പെടുത്തി ജില്ലാ ഭരണകൂടം

കോഴിക്കോട് ജില്ലയിൽ നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ വയനാട്ടിലും നിയന്ത്രണം ഏർപ്പെടുത്തി ജില്ലാ ഭരണകൂടം. വയനാട് മാനന്തവാടി പഴശി പാർക്കിലേക്ക് പ്രവേശനം വിലക്കി. കണ്ടെയ്ൻമെന്റ് സോണുകളിൽനിന്നുള്ളവർ വയനാട്ടിൽ എത്തുന്നത് തടയാൻ നിർദേശമുണ്ട്. തൊണ്ടർനാട്, വെള്ളമുണ്ട പഞ്ചായത്തുകളിൽ അധികൃതർ പ്രത്യേക ജാഗ്രതാ നിർദേശം നൽകി. വയനാട്ടിൽ കൺട്രോൾ റൂം തുറന്നു. 04935-240390 എന്ന നമ്പരിൽ ബന്ധപ്പെടാം. പൊതുജനങ്ങൾ ഒത്തു ചേരുന്ന സ്ഥലങ്ങളിലും, ടൂറിസ്റ്റ് കേന്ദ്രങ്ങളിലും മാസ്‌ക് ധരിക്കുന്നത് സംബന്ധിച്ച് പൊതുജനങ്ങൾക്ക് ബോധവൽക്കരണം നൽകുമെന്ന് ജില്ലാഭരണകൂടം അറിയിച്ചു. വവ്വാലുകൾ കൂടുതലായി കാണപ്പെടുന്ന…

Read More

തിരുവനന്തപുരത്ത് നിരീക്ഷണത്തിൽ കഴിഞ്ഞ വിദ്യാർഥിക്ക് നിപ്പയില്ല

തിരുവനന്തപുരത്ത് നിപ ആശങ്ക ഒഴിഞ്ഞു. മെഡിക്കല്‍ കോളേജില്‍ പനി ബാധിച്ച്‌ ചികിത്സയിലുണ്ടായിരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ നിപ പരിശോധനാഫലം നെഗറ്റീവാണ്. തോന്നയ്ക്കല്‍ വൈറോളജി ഇൻസ്റ്റിറ്റ്യട്ടില്‍ നടത്തിയ പരിശോധനയുടെ ഫലമാണ് പുറത്തുവന്നത്. ഇൻസ്റ്റിറ്റ്യൂട്ടില്‍ നടത്തുന്ന ആദ്യ നിപ പരിശോധനയായിരുന്നു ഇത്. പനി ബാധിച്ച വിദ്യാര്‍ത്ഥിയെ നിപ ആശങ്കകളുടെ പശ്ചാത്തലത്തില്‍ മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലാക്കിയിരുന്നു. ഇതുവരെ ആകെ അഞ്ച് പേര്‍ക്കാണ് നിപ സ്ഥിരീകരിച്ചത്. ഇവരില്‍ 2 പേര്‍ മരണമടഞ്ഞു. 3 പേര്‍ കോഴിക്കോട്ട് ചികിത്സയിലാണ്. കോഴിക്കോട്ടെ ആശുപത്രിയില്‍ നിപ ബാധിച്ച്‌ ചികിത്സയില്‍…

Read More

നിപ: പുതിയ ചികിത്സാ മാര്‍ഗരേഖ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്; കോഴിക്കോട് നിയന്ത്രണം കടുപ്പിച്ച്

സംസ്ഥാനത്ത് നിപ രോഗം വീണ്ടും സ്ഥിരീകരിച്ചതോടെ പുതിയ ചികിത്സാ മാര്‍ഗരേഖ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്. നിപ്പാ രോഗികളുമായി നേരിട്ട് സമ്ബര്‍ക്കമുള്ളവര്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി. പനി ബാധിച്ചവര്‍ ചികിത്സ തേടണം. ആശുപത്രികളില്‍ അണുബാധ നിയന്ത്രണ സംവിധാനം കൃത്യമായി നടപ്പാക്കണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. നിപ ബാധ സംശയിക്കുന്ന ഒരാള്‍ മഞ്ചേരിയില്‍ നിരീക്ഷണത്തില്‍. ഇയാളുടെ സ്രവ സാമ്ബിളുകള്‍ പരിശോധനക്കായി അയച്ചിട്ടുണ്ട്. എന്നാല്‍, ഇയാള്‍ക്ക് കോഴിക്കോട്ടെ നിപ ബാധിതരുമായി സമ്ബര്‍ക്കമില്ലെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം നിപ ജാഗ്രതയുടെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ കോഴിക്കോട്…

Read More

നിപ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് പരിശോധന ഏർപ്പെടുത്തി തമിഴ്നാട്

കേരളത്തിൽ കോഴിക്കോട് നിപ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് പരിശോധന ഏർപ്പെടുത്തി തമിഴ്നാട്. കേരളവുമായി അതിർത്തി പങ്കിടുന്ന എല്ല ജില്ലകളിലും പരിശോധന കർശനമാക്കാനാണ് തമിഴ്നാട് സർക്കാരിന്റെ തീരുമാനം. പനി ലക്ഷണങ്ങൾ ഉള്ളവർക്ക് ഐസൊലേഷൻ വാർഡിൽ ചികിത്സ നൽകാനും തീരുമാനിച്ചതായാണ് വിവരം.  അതേസമയം, കേരളത്തിലെ നിപ വ്യാപന സാഹചര്യം നിരീക്ഷിച്ച് കേന്ദ്രം. ആരോഗ്യമന്ത്രാലയത്തിലെ വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘം സംസ്ഥാനം സന്ദര്‍ശിച്ച് നല്‍കുന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ ഇടപെടലുകള്‍. ഐസിഎംആറിൽ നിന്നുള്ള പ്രത്യേക സംഘവും കേരളത്തിലെത്തിയിട്ടുണ്ട്….

Read More

നിപ; രണ്ട് ആരോഗ്യ പ്രവർത്തകർക്ക് രോഗലക്ഷണം, മരിച്ചയാളുടെ റൂട്ട് മാപ്പ് പുറത്ത്

കോഴിക്കോട്ട് രണ്ട് ആരോഗ്യ പ്രവർത്തകർക്ക് കൂടി നിപ രോഗലക്ഷണം. ഇവരുടെ സാമ്പിളുകൾ പൂനെയിലേക്ക് അയച്ചു. മൂന്ന് കേസുകളിൽ നിന്നായി നിലവിൽ ആകെ 702 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. ആദ്യം മരണപ്പെട്ട ആളുടെ സമ്പർക്ക പട്ടികയിൽ 371 പേരും രണ്ടാമത്തെ ആളുടെ സമ്പർക്കപട്ടികയിൽ 281 പേരും ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ സമ്പർക്ക പട്ടികയിൽ 50 പേരുമാണുള്ളത്. അതേസമയം, മരുതോങ്കരയിൽ നിപ ബാധിച്ചു മരിച്ച 47കാരന്റെ റൂട്ട് മാപ് പുറത്തുവിട്ടു. ഓഗസ്റ്റ് 22 നാണ് മരിച്ചയാള്ക്ക് ലക്ഷണങ്ങൾ കണ്ട് തുടങ്ങിയത്….

Read More