നിപ്പ; ഇന്നലെ പരിശോധിച്ച 61 സാംപിളുകളും നെഗറ്റീവ്

നിപ്പ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ചൊവ്വാഴ്ച വൈകിട്ട് പരിശോധിച്ച 61 സാംപിളുകളും നെഗറ്റീവാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഒൻപതു വയസ്സുള്ള കുട്ടിയടക്കം ചികിത്സയിലുള്ള നിപ്പ പോസിറ്റീവായ നാല് വ്യക്തികളുടെയും ആരോഗ്യ നിലയിൽ പുരോഗതി ഉണ്ടെന്നാണു ഡോക്ടർമാരുടെ റിപ്പോർട്ടെന്ന് മന്ത്രി പറഞ്ഞു. ആദ്യം രോഗം ബാധിച്ചയാളുടെ സമ്പർക്ക പട്ടികയിൽ ഉള്ളവരുടെ ഐസലേഷൻ കാലാവധി പൂർത്തിയായി.  ഇന്ന് 994 പേരാണ് സമ്പർക്ക പട്ടികയിലുള്ളതെന്ന് മന്ത്രി അറിയിച്ചു. 21 ദിവസം ഐസലേഷൻ പാലിക്കണമെന്നു മന്ത്രി വീണാ ജോർജ് പറഞ്ഞു. 

Read More

നിപ; വവ്വാലുകളുടെ സ്രവ പരിശോധനാഫലം നെഗറ്റീവ്: വീണാ ജോർജ്

നിപ ഭീതി ഒഴിയുന്നു. പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. നിലവിൽ ചികിത്സയിൽ ഉള്ളവരുടെ ആരോഗ്യനിലതൃപ്തികരമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. 36 പേരുടെ പരിശോധനാഫലമാണ് ഇനി വരാനുള്ളത്. ഇൻഡക്സ് കേസിലെ സമ്പർക്കപ്പട്ടികയിൽ ഉള്ള 281 പേരുടെ ഐസൊലേഷൻ കഴിഞ്ഞതായും മന്ത്രി കൂട്ടിച്ചേർത്തു. പുതുതായി 16 പേരാണ് സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടത്. എല്ലാവരും ലോ റിസ്ക് കാറ്റഗറിയിൽ പെട്ടവരാണ്. നിലവിൽ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവർ 21 ദിവസം ഐസൊലേഷൻ പൂർത്തിയാക്കണം. നിപ സ്ഥിരീകരിച്ച് ആദ്യം മരിച്ച ആളുടെ കൃഷി സ്ഥലത്ത്…

Read More

നിപ; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ജാഗ്രത തുടരണമെന്ന് മന്ത്രി

സംസ്ഥാനത്ത് പുതുതായി നിപ കേസുകൾ റിപ്പോർട്ട് ചെയ്യുന്നില്ലെങ്കിലും ജില്ലകൾ ജാഗ്രത തുടരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണ്. എങ്കിലും നിരന്തരം വീക്ഷിച്ച് പ്രോട്ടോകോൾ പ്രകാരമുള്ള നടപടി സ്വീകരിക്കണം. സമ്പർക്കപ്പട്ടികയിലുള്ളവർ സമ്പർക്ക ദിവസം മുതൽ 21 ദിവസം ഐസൊലേഷനിൽ കഴിയേണ്ടതാണെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട്, തൃശൂർ, മലപ്പുറം, വയനാട്, പാലക്കാട്, കണ്ണൂർ ജില്ലാ മെഡിക്കൽ ഓഫീസർമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഓരോ ജില്ലയിലേയും ഐസൊലേഷൻ, ചികിത്സാ സംവിധാനങ്ങൾ എന്നിവ യോഗം വിലയിരുത്തി. കോഴിക്കോടിന്…

Read More

നിപ്പയിൽ വീണ്ടും ആശ്വാസം; ഹൈ റിസ്‌ക് വിഭാഗത്തിലെ 61 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്

സംസ്ഥാനത്ത് നിപ്പ ഭീതിക്കിടെ ആശ്വാസം. കഴിഞ്ഞ ദിവസം പരിശോധനയ്ക്ക് അയച്ച 61 സാംപിളുകളുടെ ഫലമാണ് നെഗറ്റീവ് ആയതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി. നിപ്പ ബാധിച്ച് മരിച്ച ഹാരിസുമായി അടുത്തിഴപഴകിയ വ്യക്തിയുടെ പരിശോധനാ ഫലവും ഇക്കൂട്ടത്തിലുണ്ട്. ഏറ്റവും ഒടുവിൽ നിപ്പ സ്ഥിരീകരിച്ച വ്യക്തിയെ പരിചരിച്ച ആരോഗ്യ പ്രവർത്തകയുടെ ഫലവും നെഗറ്റീവാണെന്നു മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇന്നലെ വൈകിട്ടു വരെ ലഭിച്ച 42 പരിശോധനാഫലങ്ങളും നെഗറ്റീവാണെന്നു സ്ഥിരീകരിച്ചതിന്റെ ആശ്വാസത്തിനൊപ്പമാണ് 61 ഫലങ്ങൾ കൂടി നെഗറ്റീവായത്. ഹൈ റിസ്‌ക്…

Read More

നിപ വൈറസ് വ്യാപന ഭീതി ഒഴിയുന്നു; രണ്ട് ദിവസമായി പുതിയ കേസുകളില്ല

ജില്ലയിൽ നിപ വൈറസ് വ്യാപന ആശങ്കയൊഴിയുന്നു. തുടർച്ചയായി രണ്ട് ദിവസം പുതിയ കേസ് റിപ്പോർട്ട് ചെയ്തില്ല. നിപ വൈറസ് ബാധിച്ച് ചികിത്സയിലുള്ള ഒമ്പതുവയസ്സുകാരനെ വെന്റിലേറ്ററിൽ നിന്ന് മാറ്റി. ഇന്നലെ ലഭിച്ച 42 പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആയി. നിപ വൈറസ് ബാധിച്ച് ചികിത്സയിലുള്ള നാല് പേരുടെയും നില തൃപ്തികരമാണ്. ചികിത്സയിലുള്ള ഒമ്പതു വയസുകാരനെ വെന്റിലേറ്ററിൽ നിന്ന് മാറ്റി. നിലവിൽ ഓക്‌സിജൻ സപ്പോർട്ട് നൽകുന്നുണ്ട്. ഇന്നലെ 44 പേരെ കൂടി സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തി. ഇതോടെ സമ്പർക്ക പട്ടികയിൽ…

Read More

കേരളമടക്കം 9 സംസ്ഥാനങ്ങളിലെ വവ്വാലുകളിൽ നിപ്പ വൈറസ്; എൻഐവി

രാജ്യത്തെ 9 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും വവ്വാലുകളിൽ നിപ്പ വൈറസ് സാന്നിധ്യമുണ്ടെന്ന് റിപ്പോർട്ട്. പുണെ ആസ്ഥാനമായുള്ള ഐസിഎംആറിന്റെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (ഐസിഎംആർ-എൻഐവി) രാജ്യവ്യാപകമായി നടത്തിയ  സർവേയിലാണ് കണ്ടെത്തൽ. എൻഐവിയിൽ എപ്പിഡമോളജി ആൻഡ് കമ്യൂണിക്കബിൾ ഡിസീസസ് വിഭാഗം മുൻ മേധാവി ഡോ. രാമൻ ഗംഗാഖേദ്കർ ആണ് ഇക്കാര്യം അറിയിച്ചത്. ജൂലൈ വരെ 14 സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണ പ്രദേശങ്ങളിലും സർവേ പൂർത്തിയായതായി ഡോ. രാമൻ ഗംഗാഖേദ്കർ പറയുന്നു. കേരളം, തമിഴ്‌നാട്, കർണാടക, ഗോവ, മഹാരാഷ്ട്ര,…

Read More

നിപ ആശങ്ക കുറയുന്നു: 42 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്

42 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ് ആണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ഇതിൽ ഹൈറിസ്‌ക് കാറ്റഗറിയിലുൾപ്പെട്ട, രോഗ ലക്ഷണങ്ങളോടു കൂടിയ 23 പേരുടെ സാമ്പിളുകളും ഉണ്ടായിരുന്നു. അവ നെഗറ്റീവ്‌ ആയത് ആശ്വാസകരമാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. “ഇനി കുറച്ചു പേരുടെ ഫലം കൂടി വരാനുണ്ട്. 19 ടീമുകളുടെ പ്രവർത്തനം ഫീൽഡിൽ നടക്കുന്നുണ്ട്. ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ നില മെച്ചപ്പെടുന്നുണ്ട്. പൊലീസിൻ്റെ സഹായത്തോടെ രോഗികളുമായി സമ്പർക്കത്തിൽ വന്നവരുടെ കോൺടാക്ട് ട്രെയ്സ് ചെയ്യും. മൊബൈൽ ടവർ ലെക്കേഷൻ നോക്കും. ജാനകി കാട്ടിൽ…

Read More

തിരുവനന്തപുരത്ത് വീണ്ടും നിപ സംശയം ;രണ്ട് സാമ്പിളുകൾ പരിശോധനയ്ക്ക് അയക്കും

തിരുവനന്തപുരത്ത് വീണ്ടും നിപ സംശയം. രണ്ട് സാമ്പിളുകൾ പരിശോധനയ്ക്ക് അയക്കും. കാട്ടാക്കട സ്വദേശിയുടെയും കോഴിക്കോട് മെഡിക്കൽ കോളജിൽ പഠിക്കുന്ന തിരുവനന്തപുരം സ്വദേശിനിയുടെയും സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. നാളെ രാവിലെ ഇരുവരുടെയും ഫലം വരും. മുംബൈയിൽ നിന്ന് കോഴിക്കോട് വഴി വീട്ടിലേക്ക് എത്തിയ കാട്ടക്കാട സ്വദേശി ശ്വസംമുട്ടും പനിയും മറ്റ് ശാരീരിക അസ്വസ്ഥതകളും പ്രകടിപ്പിച്ചതിനെ തുടർന്ന് വീട്ടുകാർ നിപയാണെന്ന് സംശയം പ്രകടിപ്പിക്കുകയായിരുന്നു. ഇയാളെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

നിപ്പ വൈറസ് വ്യാജ സൃഷ്ടിയാണെന്ന ആരോപണവുമായി ഫെയ്സ്ബുക് പോസ്റ്റ്; യുവാവിനെതിരെ കേസ്

നിപ്പ വൈറസ് വ്യാജ സൃഷ്ടിയാണെന്ന ആരോപണവുമായി ഫെയ്സ്ബുക് പോസ്റ്റിട്ട യുവാവിനെതിരെ കേസെടുത്തു. കൊയിലാണ്ടി പെരുവട്ടൂർ ചെട്ട്യാംകണ്ടി അനിൽ കുമാറിനെതിരെയാണ് കൊയിലാണ്ടി പൊലീസ് കേസെടുത്തത്. ഐടി ആക്ട് പ്രകാരമാണ് കേസ്. നിപ്പ വ്യാജ സൃഷ്ടിയാണെന്നും ഇതിനു പിന്നിൽ വൻകിട ഫാർമസി കമ്പനിയാണെന്നും ആരോപിച്ചായിരുന്നു ഫെയ്സ്‌ബുക് പോസ്റ്റ്. സംഭവം വിവാദമായ ഉടനെ അനിൽ കുമാർ പോസ്റ്റ് പിൻവലിച്ചെങ്കിലും കേസെടുക്കുകയായിരുന്നു. ആരോഗ്യ പ്രവർത്തകരുടെ മനോവീര്യം കെടുത്തുന്ന ഇത്തരം പോസ്റ്റുകൾ പൊതുസമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന് പോസ്റ്റിനെതിരെ പരാതി.

Read More

മലയാളി വിദ്യാർഥികൾക്ക് നിപ്പ നെഗറ്റീവ് സർട്ടിഫിക്കറ്റ്: ഐജിഎൻടിയു ഉത്തരവ് പിൻവലിക്കുമെന്ന് മന്ത്രി

മലയാളി വിദ്യാർഥികൾക്ക് നിപ്പ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന മധ്യപ്രദേശിലെ ഇന്ദിരാഗാന്ധി നാഷനൽ ട്രൈബൽ യൂണിവേഴ്‌സിറ്റി(ഐജിഎൻടിയു)യുടെ ഉത്തരവ് പിൻവലിക്കുമെന്ന് മന്ത്രി ആർ.ബിന്ദു. മധ്യപ്രദേശ് ഉന്നതവിദ്യാഭ്യാസ മന്ത്രിക്ക് ഇ-മെയിൽ സന്ദേശമയച്ചു. ട്രൈബൽ യൂണിവേഴ്‌സിറ്റി അധികൃതരുമായി ആശയവിനിമയം നടത്തി. ഉത്തരവ് പിൻവലിക്കുമെന്ന് യൂണിവേഴ്‌സിറ്റി അധികൃതർ അറിയിച്ചെന്നും മന്ത്രി അറിയിച്ചു.  സർവകലാശാലയിൽ പ്രവേശിക്കണമെങ്കിൽ നിപ്പ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്നാണ് അമർഖണ്ഡയിലെ ഐജിഎൻടിയു സർവകലാശാലായുടെ ഭരണാധികാര ചുമതലയുള്ള പ്രഫ.എം.ടി.വി.നാഗരാജു പുറത്തിറക്കിയ ഉത്തരവിൽ പറഞ്ഞത്. സർവകലാശാലയിലെ വിവിധ യുജി,പിജി കോഴ്‌സുകളിൽ ഇന്നലെയും ഇന്നുമായി നടക്കുന്ന ഓപ്പൺ…

Read More