ആലപ്പുഴയിൽ പേ വിഷബാധയേറ്റ് ചികിത്സിലായിരുന്ന ഒൻപത് വയസുകാരൻ മരിച്ചു

ആലപ്പുഴയിൽ പേ വിഷബാധയേറ്റ് ചികിത്സയിലായിരുന്ന ഒമ്പത് വയസ്സുകാരൻ മരിച്ചു.ചാരുംമൂട് സ്വദേശിയായ ശ്രാവൺ ആണ് മരിച്ചത്. നാലാം ക്ലാസ് വിദ്യാർഥിയാണ്. രണ്ടുമാസം മുമ്പായിരുന്നു നായയുടെ ആക്രമണം. പരിക്ക് ശ്രദ്ധയിൽപ്പെടാത്തതിനാൽ വാക്‌സിൻ എടുത്തിരുന്നില്ല. രണ്ടാഴ്ച മുമ്പാണ് പേ വിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയത്. കുട്ടി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

Read More

റിമോർട്ട് കൺട്രോൺ ഗേറ്റിനുള്ളിൽ കുടുങ്ങി ; മലപ്പുറത്ത് ഒൻപത് വയസുകാരന് ദാരുണാന്ത്യം

അടുത്ത വീട്ടിലെ റിമോട്ട് കൺട്രോൾ ഗേറ്റിനുള്ളിൽ കുടുങ്ങി തിരൂരിൽ ഒമ്പതു വയസുകാരന് ദാരുണാന്ത്യം. വൈലത്തൂർ അബ്ദുൽ ഗഫൂറിന്റെയും സജിലയുടേയും മകനായ മുഹമ്മദ് സിനാൻ എന്ന കുട്ടിയാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റ കുട്ടിയെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീടിന്റെ തൊട്ടടുത്തുള്ള ​ഗേറ്റിലൂടെ കടന്ന് കുട്ടി അപ്പുറത്തേക്ക് പോവുകയായിരുന്നു. ഗേറ്റ് പെട്ടെന്ന് വന്നടയുകയും ഗേറ്റിനുള്ളിൽ കുടുങ്ങി കുട്ടിക്ക് ​ഗുരുതരമായി പരിക്കേൽക്കുകയുമായിരുന്നു. ഈ സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ആളുകൾ ഓടിക്കൂടി കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. മൃതദേഹം…

Read More

നിപയെന്ന് സംശയം; ഒൻപത് വയസുകാരന്‍ വെന്‍റിലേറ്ററില്‍,പരിശോധനാഫലം വൈകിട്ട്

കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ നിപ സംശയത്തിൽ കഴിയുന്നവരിൽ ഒൻപത് വയസുകാരന്റെ നില അതീവ ഗുരുതരം. ഈ കുട്ടി വെന്റിലേറ്ററിന്റെ സഹായത്താലാണ് ആശുപത്രിയിൽ കഴിയുന്നത്. മരുതോങ്കര സ്വദേശിയായ മരിച്ചയാളുടെ രണ്ട് മക്കളും ബന്ധുവുമാണ് ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്. 4വയസുള്ള കുട്ടിയുടെ നില ഗുരുതരമായി തുടരുന്നുണ്ടെങ്കിലും അതീവ ഗുരുതരമല്ല. അതേസമയം, മരിച്ചയാളുടെ ബന്ധുവായ 25വയസുകാരന്റെ നില തൃപ്തികരമാണെന്നാണ് വിവരം. മരിച്ചയാളുടെ സമ്പർക്കത്തിലുള്ളവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. അതിനായി ഫീൽഡ് സർവ്വെ തുടങ്ങിയിരിക്കുകയാണ് ആരോഗ്യ വകുപ്പ്. പരിശോധന ഫലം വന്നതിനു…

Read More