നിമിഷപ്രിയയുടെ മോചനം: എംബസി വഴി 40,000 ഡോളർ കൈമാറാൻ കേന്ദ്രസർക്കാർ അനുമതി

വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായുള്ള പ്രാരംഭ ചർച്ചകൾക്കായി പണം കൈമാറാൻ കേന്ദ്ര സർക്കാരിന്റെ അനുമതി. പ്രാരംഭ ചർച്ചകൾ നടത്താനുള്ള പണം ഇന്ത്യൻ എംബസി വഴി കൈമാറാൻ അനുമതി തേടി നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരിയാണ് കേന്ദ്രത്തെ സമീപിച്ചത്. പ്രാരംഭ ചർച്ചകൾ തുടങ്ങണമെങ്കിൽ നാൽപ്പതിനായിരം യുഎസ് ഡോളർ ആദ്യം കൈമാറണമെന്നും അത് എംബസി വഴി ലഭിക്കാൻ അനുമതി നൽകണമെന്നുമായിരുന്നു പ്രേമകുമാരി ആവശ്യപ്പെട്ടത്. എംബസിയുടെ അക്കൗണ്ടിൽ പണമെത്തിയാൽ പ്രേമകുമാരി നിർദേശിക്കുന്നവർക്ക് കൈമാറാനുള്ള നടപടികൾ പൂർത്തിയാക്കാനും കേന്ദ്രം അനുമതി…

Read More

‘മകൾ മമ്മീയെന്നു വിളിച്ച് ഓടിവന്നു കെട്ടിപ്പിടിച്ചു’; യെമൻ രാജ്യത്തിന് നന്ദിപറഞ്ഞ് നിമിഷപ്രിയയുടെ അമ്മ

യെമൻ രാജ്യത്തിന് നന്ദിപറഞ്ഞ് നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി. അധികൃതരുടെ കൃപയാൽ മകൾ സുഖമായിരിക്കുന്നുവെന്ന് അവർ പറഞ്ഞു. വർഷങ്ങൾക്കുശേഷം മകളെ ജയിലിൽവച്ച് കണ്ടപ്പോഴുണ്ടായ വൈകാരിക നിമിഷങ്ങളും അവർ പങ്കുവച്ചു. ജയിലിൽവച്ച് കണ്ടപ്പോൾ നിമിഷപ്രിയ ഓടിവന്നു കെട്ടിപ്പിടിച്ചു. കല്യാണം കഴിച്ചുപോയശേഷം ആദ്യമായാണ് മകളെ കാണുന്നത്. ഭക്ഷണം കൊണ്ടുവന്നപ്പോൾ പരസ്പരം വിളമ്പിക്കഴിച്ചു. സഹതടവുകാരെയും ജയിൽ ഉദ്യോഗസ്ഥരെയും നിമിഷ പരിചയപ്പെടുത്തിയെന്നും പ്രേമകുമാരി പറഞ്ഞു . പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം ഇന്നലെ പ്രേമകുമാരി പ്രാദേശിക സമയം പത്തരയോടെ (ഇന്ത്യൻസമയം ഉച്ചയ്ക്ക് ഒരുമണി) പ്രേമകുമാരി…

Read More

റഹീമിന്റെ ജീവിത കഥ സിനിമയാക്കുന്നതിൽ നിന്ന് പിൻമാറുന്നു; നിമിഷപ്രിയയുടെ കേസിനെക്കുറിച്ച് പഠിക്കും; ബോബി ചെമ്മണ്ണൂർ

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യമനിലെ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ കേസിനെ കുറിച്ച് പഠിക്കുന്നുവെന്ന് ബോബി ചെമ്മണ്ണൂർ. നിരപരാധിയാണെന്ന് ബോധ്യപ്പെട്ടാൽ ദയാധനം മുഴുവനായി നൽകാനോ ധനസമാഹരണം നടത്താനോ തയ്യാറാണെന്നും ബോബി ചെമ്മണ്ണൂർ പറഞ്ഞു. സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി റഹീമിന്റെ ജീവിത കഥ സിനിമയാക്കുന്നതിൽ നിന്ന് പിൻമാറുകയാണെന്നും ബോബി ചെമ്മണ്ണൂർ പറഞ്ഞു. സിനിമയിൽ നിന്നുള്ള വരുമാനം ചാരിറ്റിക്ക് ഉപയോഗിക്കാനാണ് താൻ ലക്ഷ്യമിട്ടത്. എന്നാൽ ചിലർ അത് വിവാദമാക്കിയെന്നും ബോ.ചെ പറഞ്ഞു. റഹീമിൻറെ മോചനം സിനിമയാക്കാൻ ഇല്ലെന്ന് സംവിധായകൻ…

Read More