കാസർകോട് നീലേശ്വരം വെടിക്കെട്ട് അപകടം ; ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാൾ കൂടി മരിച്ചു

കാസർകോട് നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ ഒരാൾ കൂടി മരിച്ചു. നീലേശ്വരം സ്വദേശി കെ.പി പത്മനാഭനാണ് മരിച്ചത്. കണ്ണൂർ മിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഇതോടെ അപകടത്തിൽ മരണം ആറായി. അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്ര കളിയാട്ടത്തിനിടെ പടക്കശേഖരത്തിന് തീപിടിച്ചായിരുന്നു ഒക്ടോബർ 29ന് പുലർച്ചെ അപകടമുണ്ടായത്. ആകെ 154 പേര്‍ക്കാണ് അപകടത്തില്‍ പൊള്ളലേറ്റത്. 38 പേർ ഇനിയും വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്. ആറ് പേർ അത്യാഹിത വിഭാഗത്തിലാണ്. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ നാല് ലക്ഷം രൂപ വീതം ധനസഹായം…

Read More

കാസർഗോഡ് നീലേശ്വരം വെടിക്കെട്ട് അപകടം ; ഉത്തര മലബാർ ജലോത്സവം മാറ്റിവച്ചു

കാസർഗോഡ് നീലേശ്വരം വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തിൽ നീലേശ്വരത്ത് നടത്താനിരുന്ന ഉത്തര മലബാർ ജലോത്സവം മാറ്റിവെച്ചു. നവംബർ 17ന് ഞായറാഴ്ച ജലോത്സവം നടക്കുമെന്നാണ് ഇപ്പോൾ സർക്കാർ അറിയിച്ചത്. നേരത്തേ നവംബർ ഒന്നിനാണ് ജലോത്സവം നടത്താനിരുന്നത്. അഞ്ഞൂറ്റമ്പലം വീരർകാവിലെ കളിയാട്ടത്തിനിടെ ഉണ്ടായ അപകടത്തിൽ നൂറിലേറെ പേർക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ അടക്കം മൂന്ന് പേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. അപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കർ വഹിക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചിരുന്നു.

Read More