
അര്‍ജുന്റെയും നിക്കിയുടെയും ‘വിരുന്ന്’
ആക്ഷന്‍ കിങ് അര്‍ജുന്‍ സര്‍ജയും നിക്കി ഗല്‍റാണിയും പ്രധാന വേഷത്തില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വിരുന്ന്. വരാലിനു ശേഷം കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം മലയാളത്തിലും തമിഴിലുമായിട്ടാണ് ഒരുങ്ങുന്നത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ അന്തിമഘട്ടത്തിലാണെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. നെയ്യാര്‍ ഫിലിംസിന്റെ ബാനറില്‍ ഗിരീഷ് നെയ്യാര്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ അര്‍ജുന്‍, നിക്കി ഗല്‍റാണി എന്നിവരെ കൂടാതെ മുകേഷ്, ഗിരീഷ് നെയ്യാര്‍, അജു വര്‍ഗീസ്, ബൈജു സന്തോഷ്, ഹരീഷ് പേരടി, ധര്‍മജന്‍…