
നടി നികിത റാവലിനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി; ജോലിക്കാരൻ 3.5 ലക്ഷം രൂപ തട്ടിയെടുത്തു
നടിയും നർത്തകിയുമായ നികിത റാവലിനെ അവരുടെ വസതിയിൽ തോക്കിൻ മുനയിൽ തടഞ്ഞുനിർത്തി, വീട്ടിലെ ജീവനക്കാരിലൊരാൾ 3.5 ലക്ഷം രൂപ തട്ടിയെടുത്തു. ഗുണ്ടകളെ കൊണ്ടുവന്ന് ഭീഷണിപ്പെടുത്തിയാണ് വീട്ടിലെ ജീവനക്കാരൻ പണം കവർന്നത്. പണം നൽകിയില്ലെങ്കിൽ കൊന്നുകളയുമെന്ന് ഒന്നിലധികം ഗുണ്ടകൾ ഭീഷണിപ്പെടുത്തിയതായും ജീവൻ ഭയന്ന് പണം നൽകുകയായിരുന്നുവെന്നും നടി പറഞ്ഞു. സ്വന്തം വീട്ടിലെ ജീവനക്കാരനാണ് കവർച്ച നടത്തിയതെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും താൻ ഞെട്ടിപ്പോയെന്നും അവർ പറഞ്ഞു. ”ചിലർ ആദ്യം വിശ്വാസം നേടിയെടുക്കുകയും അത് ഇത്രത്തോളം ദുരുപയോഗം ചെയ്യുകയും ചെയ്യുന്നതിൽ ഖേദമുണ്ട്….