വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസ്; പ്രതി നിഖിൽ തോമസിന് ജാമ്യം 

വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിൽ പ്രതി നിഖിൽ തോമസിന് ജാമ്യം അനുവദിച്ചു. ഹൈക്കോടതിയാണ് കർശന വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചത്. ജൂൺ 23നാണ് നിഖിൽ പിടിയിലാകുന്നത്. ജസ്റ്റിസ് സിയാദ് റഹ്‌മാന്റെ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. നേരത്തെ, വ്യാജ സർട്ടിഫിക്കറ്റ് കേസിൽ ഒളിവിൽ പോയ മുൻ എസ്എഫ്‌ഐ നേതാവായിരുന്ന നിഖിൽ തോമസിനെ സിപിഎമ്മിൽ നിന്ന് പുറത്താക്കിയിരുന്നു. കായംകുളം മാർക്കറ്റ് ബ്രാഞ്ചിൽ അംഗമായിരുന്ന നിഖിലിനെ ജില്ലാ കമ്മിറ്റിയാണ് പുറത്താക്കിയത്. നിഖിൽ തോമസ് കായംകുളം എംഎസ്എം കോളജിൽ എംകോമിനു ചേർന്നത് ബികോം ജയിക്കാതെയെന്ന്…

Read More

നിഖിൽ തോമസിന് സർട്ടിഫിക്കറ്റ് നിർമ്മിച്ച് നൽകിയ ഓറിയോൺ ഏജൻസി ഉടമ പിടിയിൽ

വ്യാജ സർട്ടിഫിക്കറ്റ് കേസിൽ നിഖിൽ തോമസിന് സർട്ടിഫിക്കറ്റ് കൈമാറിയ മൂന്നാം പ്രതി പിടിയിൽ. ഒറിയോൺ എജ്യു വിങ്‌സ് ഉടമ സജു ശശിധരൻ ആണ് അറസ്റ്റിലായത്. ഇയാൾ പിടിയിലായതോടെ മറ്റാർക്കെങ്കിലും വ്യാജ സർട്ടിഫിക്കറ്റുകൾ നൽകിയിട്ടുണ്ടോയെന്നുള്ളതും പൊലീസിന് കണ്ടെത്താനാകും. നിഖിൽ തോമസിന് വ്യാജ സർട്ടിഫിക്കറ്റിനൊപ്പം മാർക്ക് ലിസ്റ്റ്, മൈഗ്രേഷൻ സർട്ടിഫിക്കറ്റ്, ടിസി തുടങ്ങിയവയാണ് നൽകിയിരുന്നത്.  കേസിൽ രണ്ടാം പ്രതി അബിൻ സി.രാജ് രണ്ടു ലക്ഷം രൂപ വാങ്ങിയാണ് നിഖിൽ തോമസിന്  ഒറിയോൺ ഏജൻസി വഴി സർട്ടിഫിക്കറ്റ് സംഘടിപ്പിച്ചു നൽകിയത്. പാലാരിവട്ടം,…

Read More

വ്യാജ സർട്ടിഫിക്കറ്റ് കേസ്: മുൻഎസ്എഫ്ഐ നേതാവ് അബിൻ സി.രാജ് കസ്റ്റഡിയിൽ

വ്യാജ സർ‌ട്ടിഫിക്കറ്റ് കേസിൽ പ്രതിയായ എസ്എഫ്ഐ മുൻ ഏരിയ സെക്രട്ടറി നിഖിൽ തോമസിന് വ്യാജ സർട്ടിഫിക്കറ്റ് നൽകിയ മുൻഎസ്എഫ്ഐ നേതാവും കേസിലെ രണ്ടാം പ്രതിയുമായ അബിൻ സി.രാജ് പൊലീസ് കസ്റ്റഡിയിലായി, നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നാണ് അബിനെ കായംകുളം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തത്. ഇതോടെ കായംകുളം വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസുമായി ബന്ധപ്പെട്ട പ്രതികളെയെല്ലാം പൊലീസിന് പിടികൂടാനായി. അബിനെ രാത്രിയോടെ തന്നെ കായംകുളത്തേക്ക് എത്തിച്ച് ചോദ്യം ചെവ്യാജ ഡിഗ്രി കേസുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച നിഖിലിനെ, സർട്ടിഫിക്കറ്റ് ലഭിച്ച…

Read More

‘രണ്ട് ലക്ഷം രൂപ നൽകി, സർട്ടിഫിക്കറ്റ് ഒറിജിനലെന്ന് പറഞ്ഞു വിദേശത്തുള്ള സുഹൃത്ത് ചതിച്ചു’- നിഖിൽ തോമസിന്റെ മൊഴി

വിദേശത്തുള്ള സുഹൃത്ത് ചതിക്കു​കയായിരുന്നുവെന്ന് വ്യാജസർട്ടിഫിക്കറ്റ് കേസിൽ പിടിയിലായ മുൻ എസ്.എഫ്.​​ഐ നേതാവ് നിഖിൽ തോമസ്. പ്രാഥമിക ചോദ്യംചെയ്യലിലാണ് നിഖിലി​െൻറ വെളിപ്പെടുത്തൽ.സുഹൃത്ത് പറഞ്ഞതുനസരിച്ചാണ് രണ്ട് ലക്ഷം രൂപ നല്‍കി വ്യാജ സര്‍ട്ടിഫിക്കറ്റ് വാങ്ങിയതെന്നും നിഖിൽ പറ‍ഞ്ഞു. കലിംഗ യൂണിവേഴ്‌സിറ്റിയുടെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുമെന്ന് സുഹൃത്ത് തന്നോട് വ്യക്തമാക്കിയതായി നിഖിൽ തോമസ് പറഞ്ഞു. ഈ സര്‍ട്ടിഫിക്കറ്റ് കേരള സര്‍വകലാശാലയില്‍ സമര്‍പ്പിച്ചാല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്ന് ഇയാള്‍ ധരിപ്പിച്ചു. അതിനാലാണ് എം.കോം പ്രവേശനത്തിന് ഇതേ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചതെന്നും നിഖിൽ വ്യക്തമാക്കി. മൊഴിയുടെ അടിസ്ഥാനത്തിൽ…

Read More

വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസ്: നിഖിൽ തോമസിനെ സി.പി.എം പുറത്താക്കി

വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിൽ ഒളിവിൽ പോയ മുൻ എസ്.എഫ്.ഐ നേതാവ് നിഖിൽ തോമസിനെ സി.പി.എമ്മിൽനിന്നു പുറത്താക്കി. കായംകുളം മാർക്കറ്റ് ബ്രാഞ്ചിൽ അംഗമായിരുന്ന നിഖിലിനെ ജില്ല കമ്മിറ്റിയാണ് പുറത്താക്കിയത്. നിഖിൽ തോമസ് കായംകുളം എം.എസ്.എം കോളജിൽ എം.കോമിനു ചേർന്നത് ബി.കോം ജയിക്കാതെയെന്ന് സ്ഥിരീകരിച്ചതിനു പിന്നാലെയാണിത്. നിഖിൽ ഹാജരാക്കിയ ഛത്തീസ്ഗഡ് കലിംഗ സർവകലാശാലാ രേഖകൾ വ്യാജമാണെന്നു കേരള സർവകലാശാല വൈസ് ചാൻസലറും കലിംഗ സർവകലാശാല റജിസ്ട്രാറും എം.എസ്.എം കോളജ് പ്രിൻസിപ്പലും സ്ഥിരീകരിച്ചിരുന്നു. പിന്നാലെ നിഖിലിനെ കോളജിൽനിന്നു സസ്‌പെൻഡ് ചെയ്തു….

Read More

പഴിയെല്ലാം നിഖിലിന്, കൈകഴുകി കോളജ്; അധ്യാപകർക്ക് വീഴ്ചയില്ലെന്ന് റിപ്പോർട്ട്

മുഴുവൻ പഴിയും നിഖിലിനു മേൽ ചുമത്തി കായംകുളം എംഎസ്എം കോളജിലെ ആഭ്യന്തര അന്വേഷണസമിതി പ്രിൻസിപ്പലിനു റിപ്പോർട്ട് നൽകി. കോളജിനോ അധ്യാപകർക്കോ വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് അധ്യാപകരും കോളജ് സൂപ്രണ്ടും ചേർന്നു തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നത്. നിഖിലിനെതിരെ എല്ലാ നിയമനടപടികളും സ്വീകരിക്കണമെന്നു ശുപാർശയുമുണ്ട്. കേരള സർവകലാശാലയിൽ തന്നെ സപ്ലിമെന്ററി പരീക്ഷയെഴുതി നിഖിൽ ബികോം പാസായെന്നാണ് അധ്യാപകർ കരുതിയതെന്നു റിപ്പോർട്ടിൽ പറയുന്നു. അതേസമയം, നിഖിൽ സമർപ്പിച്ച രേഖകൾ പരിശോധിച്ച കൊമേഴ്സ് വകുപ്പു മേധാവി, ബിരുദ സർട്ടിഫിക്കറ്റ് ഛത്തീസ്ഗഢിലെ കലിംഗ സർവകലാശാലയിൽനിന്നുള്ളതാണെന്നു മനസ്സിലാക്കിയിരുന്നു….

Read More

നിഖിൽ തോമസിന്റെ എം കോം രജിസ്ട്രേഷൻ കേരള സർവകലാശാല റദ്ദാക്കി

മുൻ എസ്എഫഐ നേതാവ് നിഖിൽ തോമസ് കലിംഗ യൂണിവേഴ്സിറ്റിയിൽനിന്ന് നേടിയ ബി കോം ബിരുദത്തിന് നൽകിയ തുല്യതാ സർട്ടിഫിക്കറ്റ് കേരള സർവകലാശാല റദ്ദാക്കി. നിഖിലിന്റെ എം കോം രജിസ്ട്രേഷനും റദ്ദാക്കിയിട്ടുണ്ട്. നിഖിലിന്റെ ബി കോം സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കലിംഗ സർവകലാശാല നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. തങ്ങളുടെ വിശ്വാസ്യതയെ ബാധിക്കുന്ന വിഷയത്തിൽ ശക്തമായ നടപടി വേണമെന്നും കലിംഗ സർവകലാശാല കേരള സർവകലാശാല രജിസ്ട്രാറോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. വ്യാജസർട്ടിഫിക്കറ്റ് നിർമിച്ചതിന് നിഖിലിനെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിരുന്നു. കേസെടുത്തതിന്…

Read More

വ്യാജ ഡിഗ്രി കേസിൽ നിഖിൽ തോമസിനെ കണ്ടെത്താൻ പ്രത്യേക സംഘം

വ്യാജ ഡിഗ്രി വിവാദത്തിൽ നിഖിൽ തോമസിനെ കണ്ടെത്താൻ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു. കായംകുളം സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് തെരച്ചിൽ നടത്തുന്നത്. നിഖിൽ ഒളിവിലെന്നാണ് പൊലീസ് പറയുന്നത്. നിഖിലിൻറെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. തിങ്കളാഴ്ച തിരുവനന്തപുരത്താണ് അവസാനം ലൊക്കേഷൻ കണ്ടെത്തിയത്.  അതേസമയം, നിഖിൽ തോമസിൻറെ വ്യാജ സർട്ടിഫിക്കറ്റിൽ കലിംഗ സർവകലാശാല റായ്പുർ പൊലീസിൽ പരാതി നൽകില്ല. കേരള പൊലീസ് അന്വേഷണം മതിയെന്നാണ് തീരുമാനം. അഭിഭാഷകരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. തട്ടിപ്പ് നടന്നതും നിഖിൽ…

Read More

വ്യാജ ബിരുദ സർട്ടിഫിക്കറ്റ്: നിഖിൽ തോമസിനെ എസ്.എഫ്.ഐ പുറത്താക്കി

വ്യാജ ബിരുദ സർട്ടിഫിക്കറ്റ് വിവാദത്തിൽ നിഖിൽ തോമസിനെ എസ്.എഫ്.ഐ പുറത്താക്കി. നിഖിൽ സംഘടനയെ തെറ്റിദ്ധരിപ്പിച്ചെന്നും നിഖിൽ ചെയ്തതെന്ന് പ്രവർത്തകൻ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമാണെന്നും എസ്.എഫ്.ഐ വ്യക്തമാക്കി. 2019 മുതൽ കലിംഗ സർവകലാശാലയിൽ പഠിച്ചുവെന്നാണ് നിഖിലിന്റെ വാദം. എന്നാൽ 2018-20 കാലഘട്ടത്തിൽ കായംകുളം എം.എസ്.എം കോളജിലെ ബി.കോം വിദ്യാർഥിയായിരുന്നു നിഖിൽ. എന്നാൽ പാസായിരുന്നില്ല. 2021ൽ ഇതേ കോളജിൽ നിഖിൽ എം.കോമിന് ചേർന്നതോടെയാണ് വിഷയം വിവാദമായത്. പ്രവേശനം ലഭിക്കാനായി 2019-21 കാലയളവിലെ കലിംഗ സർവകലാശാലയുടെ ബി.കോം സർട്ടിഫിക്കറ്റ് നിഖിൽ…

Read More

‘പാർട്ടിയോട് നടത്തിയത് കൊടും ചതി’; നിഖിൽ തോമസിനെ കൈവിട്ട് സിപിഎം

നിഖിൽ തോമസ് പാർട്ടിയോട് നടത്തിയത് കൊടും ചതിയെന്ന് കായംകുളം ഏരിയ സെക്രട്ടറി പി അരവിന്ദാക്ഷൻ. നിഖിൽ തോമസിനെതിരെ അന്വേഷണം ഉണ്ടാകും. ഇതുവരെ നിഖിലിനെ ബന്ധപ്പെടാൻ സാധിച്ചിട്ടില്ല. കഴിഞ്ഞ ദിവസമാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. നിഖിലിനെ ബോധപൂർവ്വം പാർട്ടിക്കാർ സഹായിച്ചിട്ടുണ്ടെങ്കിൽ അവർക്കെതിരെയും നടപടി ഉണ്ടാകും. കോളജിൽ പ്രവേശനം നേടണമെന്ന് ആവശ്യപ്പെട്ട് തോമസ് സിപിഐഎമ്മിനെ സമീപിച്ചിട്ടുണ്ട്. നിഖിൽ തോമസിന് അഡ്മിഷൻ ലഭിക്കാൻ സിപിഐഎം മാനേജ്‌മെന്റിനോട് ശുപാർശ ചെയ്തിട്ടുണ്ടെന്ന് കായംകുളം ഏരിയ സെക്രട്ടറി പി അരവിന്ദാക്ഷൻ വ്യക്തമാക്കി. അതേസമയം നിഖിൽ തോമസിനെതിരെ പരാതി…

Read More