ജെഡിഎസിൽ തലമുറ മാറ്റം ; പാർട്ടിയുടെ കർണാടക അധ്യക്ഷനാകാൻ നിഖിൽ കുമാരസ്വാമി

ജെഡിഎസ് കർണാടക അധ്യക്ഷനാകാൻ നിഖിൽ കുമാരസ്വാമി. നിലവിൽ സംസ്ഥാനാധ്യക്ഷനായ കേന്ദ്രമന്ത്രി കുമാരസ്വാമി ബാറ്റൺ മകന് കൈമാറും. സംക്രാന്തിക്ക് ശേഷം ഇക്കാര്യത്തിൽ പ്രഖ്യാപനമുണ്ടാകുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. നിലവിൽ ജെഡിഎസ്സിന്‍റെ യുവജനവിഭാഗം അധ്യക്ഷനാണ് നിഖിൽ കുമാരസ്വാമി. പാർട്ടിയുടെ ദേശീയാധ്യക്ഷനായ എച്ച് ഡി ദേവഗൗഡയുടെ രാഷ്ട്രീയപ്രവർത്തകരായ മറ്റ് രണ്ട് പേരക്കുട്ടികൾ, പ്രജ്വൽ രേവണ്ണയും സൂരജ് രേവണ്ണയും ലൈംഗികപീഡനാരോപണക്കേസുകളിൽ പ്രതികളായിരുന്നു. ഇതോടെയാണ് പാർട്ടിയുടെ ഭാവി നേതാവായി നിഖിലിന് നറുക്ക് വീണത്. ജെഡിഎസ്സിന്‍റെ ശക്തികേന്ദ്രങ്ങളിലായിട്ട് കൂടി മത്സരിച്ച മൂന്ന് തെരഞ്ഞെടുപ്പുകളിലും നിഖിലിന് വിജയിക്കാനായിരുന്നില്ല….

Read More

ജെഡിഎസിന് കനത്ത തിരിച്ചടി; എച്ച്.ഡി കുമാരസ്വാമിയും നിഖിൽ കുമാരസ്വാമിയും പിന്നിൽ

കർണാടകയിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ജെ.ഡി.എസിന് കനത്ത തിരിച്ചടി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 37 സീറ്റുണ്ടായിരുന്ന ജെ.ഡി.എസിന് ഏറ്റവും പുതുതായി വന്ന ലീഡിങ് നില പ്രകാരം 24 സീറ്റിലേ ആധിപത്യം നിലനിർത്താൻ കഴിയുന്നുള്ളൂ. പുറമേ മുൻ മുഖ്യമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി കുമാരസ്വാമിയും മകൻ നിഖിൽ കുമാരസ്വാമിയും അവരവരുടെ മണ്ഡലങ്ങളിൽ പിന്നിലാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ചന്നപട്ണ മണ്ഡലത്തിൽ പിന്നിൽ നിന്ന് ജനവിധി തേടുന്ന കുമാരസ്വാമി വോട്ടെണ്ണൽ അവസാന ലാപ്പിലെത്തുമ്പോഴും പിന്നിലാണ്. എക്സിറ്റ്പോൾ പ്രവചനങ്ങൾക്ക് പിന്നാലെ കുമാരസ്വാമി കിങ്മേക്കർ റോളിലേക്കെന്ന തരത്തിൽ…

Read More