
ആഴ്ചകൾക്കു മുൻപേ തെളിവ് ഇന്ത്യയ്ക്ക് കൈമാറിയെന്ന് ട്രൂഡോ; ഒരു ‘പ്രത്യേക വിവര’വും ലഭിച്ചില്ലെന്ന് വിദേശകാര്യ മന്ത്രാലയം
ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ എജൻസികളുടെ പങ്ക് സൂചിപ്പിക്കുന്ന തെളിവുകൾ ഇന്ത്യയ്ക്ക് ആഴ്ചകൾക്കു മുൻപേ കൈമാറിയെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ഇന്നലെ ഒട്ടാവയിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് ട്രൂഡോ ഇക്കാര്യം അറിയിച്ചത്. ‘ഞാൻ തിങ്കളാഴ്ച ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങൾ നേരത്തെ തന്നെ ഇന്ത്യയുമായി സംവദിച്ചിരുന്നു. ഇന്ത്യയുമായി ചേർന്നു പ്രവർത്തിക്കാൻ ഞങ്ങൾ തയാറാണ്. ഈ വിഷയത്തിന്റെ യഥാർഥ വസ്തുത കണ്ടെത്താൻ ഇന്ത്യ സഹകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.’- ട്രൂഡോ പറഞ്ഞു. എന്നാൽ കാനഡ ഇത്തരത്തിൽ ഒരു…