തെരുവുനായ കടിച്ചു കൊന്ന സംഭവം; നിഹാലിന്റെ ഖബറടക്കം ഇന്ന്

കണ്ണൂർ മുഴുപ്പിലങ്ങാട് തെരുവ് നായ്ക്കൾ കടിച്ചുകൊന്ന 11കാരൻ നിഹാൽ നൗഷാദിൻറെ മൃതദേഹം ഇന്ന് ഖബറടക്കും. തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. വിദേശത്തുള്ള അച്ഛൻ നൗഷാദ് മകൻറെ മരണ വാർത്തയറിഞ്ഞ് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. നിഹാൽ നൗഷാദിനെ തെരുവ് നായ്ക്കൾ ആക്രമിച്ചത് ആളൊഴിഞ്ഞ വീട്ടുമുറ്റത്ത് കളിക്കാൻ എത്തിയപ്പോഴാണ്. ഊഞ്ഞാലാടുന്നതിനിടയിൽ നായ്ക്കൾ ആക്രമിച്ചതായാണ് നിഗമനം. മുറ്റത്ത് പുല്ലിനിടയിലാണ് ചലനമറ്റ നിലയി നിഹാലിനെ മണിക്കൂറുകൾക്ക് ശേഷം കണ്ടെത്തിയത്. തെരുവുനായ ആക്രമണത്തിൽ അതിദാരുണമായി…

Read More