
തെരുവുനായ നിയന്ത്രണത്തിലെ ഉറപ്പുകൾ ലംഘിച്ചു,നിഹാൽ നിഷാദിൻറെ മരണത്തിന് ഉത്തരവാദി സർക്കാരെന്ന് വിഡി സതീശൻ
കണ്ണൂർ മുഴപ്പിലങ്ങാട് തെരുവ് നായകളുടെ ആക്രമണത്തിൽ പതിനൊന്ന് വയസുകാരൻ നിഹാൽ നൗഷാദ് മരിച്ചത് അങ്ങേയറ്റം വേദനാജനകമാമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സംസ്ഥാന സർക്കാരാണ് ഈ മരണത്തിന്റെ ഉത്തരവാദികൾ. സംസ്ഥാനത്ത് വ്യാപകമാകുന്ന തെരുവ് നായ്ക്കളുടെ ആക്രമണം കണക്കുകൾ നിരത്തി പ്രതിപക്ഷം സഭയിൽ ഉന്നയിച്ചിരുന്നു. ഈ വിഷയം 2022 ഓഗസറ്റ് 30 ന് അടിയന്തരപ്രമേയമായി നിയമസഭയിൽ കൊണ്ടു വന്നപ്പോൾ, നടപടികൾ എടുക്കുന്നതിന് പകരം ഉത്തരവാദിത്തപ്പെട്ട മന്ത്രിമാരടക്കം പ്രതിപക്ഷത്തെ പരിഹസിക്കുകയാണ് ചെയ്തത്. തെരുവ് നായ്ക്കളുടെ നിയന്ത്രണം സംബന്ധിച്ച് സർക്കാർ നിയമസഭയിലും…